ഇനിമുതൽ ലെനയിൽ ഒരു A കൂടെ, ജൂത സംഖ്യാശാസ്ത്ര പ്രകാരം പേരിൽ വ്യത്യാസം വരുത്തി താരം.

ജയരാജിന്റെ സിനിമയായ സ്നേഹത്തിലൂടെയാണ് ലെന ആദ്യം വെള്ളിത്തിരിയിൽ എത്തുന്നത്.പിന്നീട് കരുണം, ഒരു ചെറു പുഞ്ചിരി, വർണ്ണക്കാഴ്ചകൾ, സ്പിരിറ്റ് എന്നീ സിനിമകളിൽ അഭിനയിച്ചു. മലയാള ചലച്ചിത്രങ്ങളിലും മലയാളം ടെലിവിഷൻ പരമ്പരകളിലുമാണ് അഭിനയിച്ചിട്ടുള്ളത്. മനഃശാസ്ത്രത്തിൽ ഉപരി പഠനം നടത്തിയ ലെന, മുംബൈയിൽ സൈക്കോളജിസ്റ്റായി ജോലി ചെയ്തിട്ടുണ്ട്. ട്രാഫിക് എന്ന 2011 പുറത്തിറങ്ങിയ സിനിമയിലൂടെയാണ് സിനിമയിൽ വഴിത്തിരിവുണ്ടായത്. പിന്നീട് സ്നേഹ വീട്, ഈ അടുത്ത കാലത്ത് സ്പിരിറ്റ്, തുടങ്ങിയ സിനിമകളിൽ അഭിനയിച്ചു.2004 ജനുവരി 16 നു പ്രമുഖ തിരക്കഥാകൃത്തായ അഭിലാഷിനെ വിവാഹം ചെയ്തു.

അസോസിയേറ്റ് സംവിധായകനായി സാൾറ്റ് ആൻഡ് പെപ്പർ സിനിമയിലൂടെ അഭിലാഷും സിനിമാ ലോകത്തെത്തി. പിന്നീട് 22 ഫീമെയിൽ കോട്ടയം എന്ന സിനിമയിലെ തിരക്കഥയിലൂടെ പ്രശസ്തനായി.പിന്നീട് ഇരുവരും വിവാഹ ബന്ധം വേർപെടുത്തി.അതുപോലെ തന്നെ സോഷ്യൽ മീഡിയയിൽ സജീവമാണ് താരം.പുതിയ ഫോട്ടോഷൂ ട്ടുകളും താരം പങ്കുവെക്കാറുണ്ട്. അതെല്ലാം തന്നെ പ്രേക്ഷകർ ഏറ്റെടുക്കാറുമുണ്ട്. ഇപ്പോഴിതാ താരം തന്റെ ഇൻസ്റ്റാഗ്രാമിലൂടെ തന്റെ പേരിൽ മാറ്റം വരുത്തിയ കാര്യമാണ് അറിയിക്കുന്നത്. ഇൻസ്റ്റാഗ്രാമിലൂടെയാണ് പോസ്റ്റ്‌ അറിയിച്ചത്.പേരിന്റെ സ്‌പെല്ലിങ്ങിലാണ് മാറ്റം വരുത്തിയത് .

ഇംഗ്ലിഷില്‍ ഒരു ‘എ'(A) കൂടി ചേര്‍ത്താണ് പേര് പരിഷ്‌കരിച്ചത്. ‘LENAA’ എന്നാണ് പുതിയ പേര്. ജൂത സംഖ്യാശാസ്ത്ര പ്രകാരമുള്ള ഉപദേശം സ്വീകരിച്ചാണ് സ്‌പെല്ലിങ് മാറ്റിയതെന്ന് ലെന പറഞ്ഞു.സംവിധായകന്‍ ജോഷിയാണ് ഇതില്‍ ഇപ്പോഴും സജീവമായിട്ടുള്ള ഒരു പ്രമുഖന്‍. തന്റെ പേരിനൊപ്പം ഒരു y കൂടി കൂട്ടിച്ചേര്‍ക്കുകയാണ് ജോഷി ചെയ്തത്. അടുത്തിടെ റോമയും തന്റെ ഇംഗ്ലിഷ് പേരില്‍ h എന്ന് കൂട്ടിച്ചേര്‍ത്തിരുന്നു. നടന്‍ ദിലീപും അടുത്തിടെ പേരില്‍ മാറ്റം വരുത്തിയിരുന്നു. ‘Dileep’ എന്നതിനു പകരം ‘Dilieep’ എന്നാണ് എഴുതിയിരുന്നത്.

Scroll to Top