ലക്ഷ്മിയുടെ ജീവിതത്തിലൂടെ ദീപിക പദുകോൺ ചാപക് എന്ന ബോളിവുഡ് സിനിമയിൽ.

ആസിഡ് ആക്രമണത്തിന് ഇരയായ ലക്ഷ്മി അഗർവാളിനെ നമുക്ക് എല്ലാവർക്കും പരിചിതമാണ്.ലക്ഷ്മിയുടെ ജീവിതവും നടന്ന സംഭവങ്ങളെല്ലാം തന്നെ നാം കേട്ടിട്ടുള്ളതാണ്.ഇപ്പോഴിതാ ലക്ഷ്മിയുടെ ജീവിതകഥ സിനിമയാകാൻ പോകുന്നു.വെള്ളിത്തിരയിലൂടെ ലക്ഷ്മിയായി പ്രേക്ഷകർക്ക് മുന്നിലെത്തുന്നത് ദീപിക പദുകോൺ ആണ്.

പദ്മാവതിയ്ക്ക് ശേഷം ദീപിക അഭിനയിക്കുന്ന ഈ ചിത്രത്തിന് ചാപക് എന്നാണ് പേര് നൽകിയിരിക്കുന്നത്.ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററാണ് സോഷ്യൽ മീഡിയകളിലൂടെ വൈറലാകുന്നത്.പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

ചിത്രം 2020 ജനുവരി 10 നാണ് റിലീസിനായി ഒരുങ്ങുന്നത്.തല്‍വാര്‍, റാസി എന്നീ ചിത്രങ്ങള്‍ക്ക് ശേഷം മേഘ്‌ന ഗുല്‍സാര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ചിത്രീകരണം ആരംഭിച്ചു കഴിഞ്ഞിരിക്കുന്നു.ദീപിക ചാപക് എന്ന ചിത്രത്തിൽ കിടിലൻ മേക്ക് ഓവറുമായാണ് എത്തുന്നത്.എന്തൊക്കെയായാലും പ്രേക്ഷകർക്ക് ഏറെ പ്രതീക്ഷിക്കാവുന്ന സിനിമ തന്നെയാണിത്.

 

Scroll to Top