ലിനുവിന്റെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ നൽകി സിനിമതാരം ജയസൂര്യ.

കേരളം പ്രളയത്തിൽ മുങ്ങിയപ്പോൾ രക്ഷാപ്രവർതനത്തിനും സഹായത്തിനുമായി പ്രളയം നമുക്ക് കുറച്ച്പേരെ സമ്മാനിച്ചു. കോഴിക്കോട് ചെറുവണ്ണൂരിൽ രക്ഷാപ്രവർത്തനത്തിനിടെ മരണപ്പെട്ട സേവാഭാരതി പ്രവർത്തകൻ ലിനുവിനെ നാം എല്ലാവരും എന്നും ഓർക്കും.ഏറെ വിഷമത്തോടെയാണ് എല്ലാവരും ലിനുവിന്റെ മരണത്തെ അതിജീവിക്കുന്നത്.വീട്ടിൽ വെള്ളം കയറിയതിനെ തുടർന്ന് കുടുംബവുമായി ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറുകയായിരുന്നു.അവിടെ നിന്നാണ് ലിനു രക്ഷാപ്രവർത്തനത്തിനായി പോയത്.ചാലിയാർ കരകവിഞ്ഞ് ഒറ്റപ്പെട്ടുപോയ ഭാഗത്താണ് ലിനു ഉൾപ്പെട്ട യുവാക്കൾ രക്ഷാപ്രവർത്തനത്തിന് പോയത്. രണ്ട് തോണികളിലായിട്ടായിരുന്നു രക്ഷാപ്രവർത്തനം. ഇരുസംഘവും ലിനു അടുത്ത തോണിയിലുണ്ടാവുമെന്നു കരുതി. തിരികെ വന്നപ്പോഴാണ് ലിനുവിനെ കാണാനില്ലെന്ന് മനസിലായത്. തുടർന്ന് അഗ്‌നിരക്ഷാസേന നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.

ലിനുവിന്റെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ നൽകുകയാണ് സിനിമ താരം ജയസൂര്യ.ഫോണിലൂടെ വിളിച്ചാണ് ജയസൂര്യ ഇക്കാര്യം അറിയിച്ചത്.മഹത്തായ പ്രവൃത്തിയാണ് ലിനു ചെയ്തത് എന്നും ഇതൊരു മകന്‍ നല്‍കുന്നതായി മാത്രം കണ്ടാല്‍ മതിയെന്നും ജയസൂര്യ ലിനുവിന്റെ അമ്മയോട് പറഞ്ഞു.ബേപ്പൂരിലാണ് ലിനുവിന്റെ വീട്. അച്ഛനും അമ്മയും സഹോദരങ്ങളും ഉള്‍പ്പെടെയാണ് കഴിഞ്ഞിരുന്നത്. വീട്ടില്‍ വെള്ളം കയറിയപ്പോള്‍ സമീപത്തെ സ്‌കൂളിലെ ദുരിതാശ്വാസ ക്യംപിലേക്ക് ഇവര്‍ മാറി. ഇവിടെ നിന്നാണ് ലിനും കൂട്ടരും രക്ഷാപ്രവര്‍ത്തനത്തിന് ഇറങ്ങിയത്.കുണ്ടായിത്തോട് എരഞ്ഞി പാലത്തിനു സമീപം രക്ഷാപ്രവര്‍ത്തനത്തിടെ ലിനുവിനെ കാണാതാവുകയായിരുന്നു. മണിക്കൂറുകള്‍ക്ക് ശേഷം ലിനുവിന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു.

Scroll to Top