എന്ത് ആവശ്യമുണ്ടെങ്കിലും അറിയിക്കണം ഞങ്ങളുണ്ട് കൂടെ,ലിനുവിന്റെ കുടുംബത്തിന് ആശ്വാസവാക്കുമായി മമ്മൂക്ക.

കേരളം പ്രളയത്തിൽ മുങ്ങിയപ്പോൾ രക്ഷാപ്രവർതനത്തിനും സഹായത്തിനുമായി പ്രളയം നമുക്ക് കുറച്ച്പേരെ സമ്മാനിച്ചു. കോഴിക്കോട് ചെറുവണ്ണൂരിൽ രക്ഷാപ്രവർത്തനത്തിനിടെ മരണപ്പെട്ട സേവാഭാരതി പ്രവർത്തകൻ ലിനുവിനെ നാം എല്ലാവരും എന്നും ഓർക്കും.ഏറെ വിഷമത്തോടെയാണ് എല്ലാവരും ലിനുവിന്റെ മരണത്തെ അതിജീവിക്കുന്നത്.വീട്ടിൽ വെള്ളം കയറിയതിനെ തുടർന്ന് കുടുംബവുമായി ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറുകയായിരുന്നു.അവിടെ നിന്നാണ് ലിനു രക്ഷാപ്രവർത്തനത്തിനായി പോയത്.ചാലിയാർ കരകവിഞ്ഞ് ഒറ്റപ്പെട്ടുപോയ ഭാഗത്താണ് ലിനു ഉൾപ്പെട്ട യുവാക്കൾ രക്ഷാപ്രവർത്തനത്തിന് പോയത്. രണ്ട് തോണികളിലായിട്ടായിരുന്നു രക്ഷാപ്രവർത്തനം. ഇരുസംഘവും ലിനു അടുത്ത തോണിയിലുണ്ടാവുമെന്നു കരുതി.

തിരികെ വന്നപ്പോഴാണ് ലിനുവിനെ കാണാനില്ലെന്ന് മനസിലായത്. തുടർന്ന് അഗ്‌നിരക്ഷാസേന നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.ലിനുവിന്റെ കുടുംബത്തിന് സഹായവുമായി നിരവധി പേർ രംഗത്ത് വന്നിരുന്നു.അക്കൂട്ടത്തിൽ സിനിമതാരം മമ്മുക്കയും.ലിനുവിന്റെ മരണത്തില്‍ അനുശോചനം രേഖപ്പെടുത്തിയ മമ്മൂട്ടി എന്ത് ആവശ്യമുണ്ടായാലും അറിയിക്കണമെന്നും അമ്മയോട് പറഞ്ഞു. അദ്ദേഹത്തിന്റെ വാക്കുകൾ കുടുംബത്തിന് ആശ്വാസം പകരുന്നതാണെന്ന് കുടുംബം പ്രതികരിച്ചു.