ലിനുവിന്റെ അമ്മയ്ക്കും അച്ഛനും വീട് വെച്ചു നൽകാമെന്ന് പറഞ്ഞ് സിനിമനടൻ മോഹൻലാൽ.

കോഴിക്കോട് ചെറുവണ്ണൂരിൽ രക്ഷാപ്രവർത്തനത്തിനിടെ മരണപ്പെട്ട സേവാഭാരതി പ്രവർത്തകൻ ലിനുവിനെ നാം എല്ലാവരും എന്നും ഓർക്കും.ഏറെ വിഷമത്തോടെയാണ് എല്ലാവരും ലിനുവിന്റെ മരണത്തെ അതിജീവിക്കുന്നത്.ലിനുവിന്റെ കുടുംബത്തിന് ഏറെപേർ സഹായവുമായി എത്തുന്നുണ്ട്.ഇപ്പോഴിതാ സിനിമ നടൻ മോഹൻലാൽ ചെയർമാനായുള്ള വിശ്വഭാരതി ഫൗണ്ടേഷൻ ലിനുവിന്റെ അച്ഛനും അമ്മയ്ക്കും വീട് വെച്ചു നൽകാം എന്ന് പറഞ്ഞിരിക്കുകയാണ്.ഉച്ചയ്ക്ക് ഒരു മണിയോടെ വിശ്വഭാരതിയുടെ മെമ്പർ മേജർ രവി സന്ദർശനം നടത്തിയ ശേഷം അടിയന്തര സഹായം ഒരു ലക്ഷം രൂപ നൽകുകയായിരുന്നു.
കടം വീട്ടി പുതിയ വീട് വയ്ക്കാനുള്ള തയാറെടുപ്പിലായിരുന്നു ലിനുവിന്റെ കുടുംബം. ലിനുവിനു വേണ്ടിയുള്ള പുതിയ വീട് വിശ്വശാന്തി ഫൗണ്ടേഷന്റെ നേതൃത്വത്തിലായിരിക്കും നിർമിക്കുക.

മോഹൻലാൽ ലിനുവിന്റെ അമ്മയ്ക്ക് എഴുതിയ കത്ത് ഇങ്ങനെ:
പ്രിയപ്പെട്ട അമ്മയ്‌ക്ക്,അമ്മ ക്യാംപിലായിരുന്നു എന്ന് അറിയാം. ക്യാംപിലേക്ക് അമ്മയ്ക്ക് കൂട്ടായി വന്ന മകൻ ഇന്ന് അമ്മയുടെ കൂടെ ഇല്ലെന്നുമറിയാം. ആ മകൻ യാത്രയായത് മൂന്നരക്കോടി ജനങ്ങളുടെ ഹൃദയത്തിലേക്കാണ്. മറ്റൊരാൾക്കു വേണ്ടി ജീവിക്കാൻ വലിയ മനസ്സുവേണം. മറ്റുള്ളവർക്ക് വേണ്ടി ജീവൻ നൽകാൻ വലിയ മനസ്സും ധീരതയും വേണം. ധീരനായിരുന്നു അമ്മയുടെ മകൻ. ഞാൻ ഉൾപ്പെടുന്ന ഈ സമൂഹത്തിന് വേണ്ടിയാണ് അമ്മയുടെ മകൻ അമ്മയെ വിട്ടുപോയത്. വാക്കുകൾ കൊണ്ട് ആശ്വസിപ്പിക്കാൻ കഴിയില്ല എന്ന് എനിക്കറിയാം. ഇതുപോലെ ഒരു മകനെ സമൂഹത്തിന് നൽകിയതിൽ മറ്റൊരു മകൻ എഴുതുന്ന സ്നേഹവാക്കുകൾ ആയി ഇതിനെ കരുതണം.സ്നേഹത്തോടെ.പ്രാർഥനയോടെ.അമ്മയുടെ മോഹൻലാൽ.

Scroll to Top