‘രാത്രി 2 മണിക്ക് 26 പുഷ് അപ്പ്, 67 വയസുള്ള അദ്ദേഹം ശരിക്കും ഞെട്ടിച്ചു’ ; കമൽ ഹാസനെ കുറിച്ച് ലോകേഷ് .

പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഉലകനായകൻ കമൽഹാസന്‍ ചിത്രമാണ് വിക്രം. കമൽ ഹാസനൊപ്പം ഫഹദ് ഫാസിലും വിജയ് സേതുപതിയും പ്രധാന കഥാപാത്രങ്ങളായി എത്തുന്നതു കൊണ്ട് തന്നെ വലിയ ഹൈപ്പാണ് ചിത്രത്തിനുള്ളത്. മാസ്റ്ററിന് ശേഷം ലോകേഷ് സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രം എന്നതിനപ്പുറം ഫാൻ ബോയ് ആയ സംവിധായകൻ ഒരുക്കിവച്ചിരിക്കുന്ന ദൃശ്യ വിസ്മയം കാണാൻ കാത്തിരിക്കുകയാണ് സിനിമാലോകം.

ജൂണ്‍ 3ന് ലോകമെമ്പാടുമുള്ള തിയറ്ററുകളില്‍ ചിത്രം പ്രദര്‍ശനത്തിനെത്തും.മലയാളികളായ നരെയ്ന്‍, കാളിദാസ് ജയറാം, ചെമ്പൻ വിനോദ് ജോസ് എന്നിവരും ചിത്രത്തില്‍ പ്രാധാന്യമുള്ള കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. സൂര്യ ഗസ്റ്റ് റോളിലും എത്തുന്നുണ്ട്.ഇപ്പോഴിതാ ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് വേദിയില്‍ ലോകേഷ് കനകരാജ് കമല്‍ഹാസനെപ്പറ്റി പറഞ്ഞ വാക്കുകളാണ് വൈറലാകുന്നത്.

വിക്രത്തിന്റെ ക്ലൈമാക്‌സ് ഷൂട്ടിംഗ് നടക്കുമ്പോള്‍ രാത്രി 2 മണിക്ക് 26 പുഷ് അപ്പ് കമല്‍ഹാസന്‍ എടുത്തു എന്നാണ് ലോകേഷ് പറയുന്നത്. 67 വയസുള്ള അദ്ദേഹം ഇത്രയും പുഷ് അപ്പ് ഒരുമിച്ച് എടുത്തത് ശരിക്കും ഞെട്ടിച്ചു എന്നും ലോകേഷ് പറയുന്നു. ലോകേഷിന്റെ വാക്കുകള്‍ നിറഞ്ഞ കയ്യടികളോടെയാണ് വേദി ഏറ്റെടുക്കുന്നത്.അനിരുദ്ധ് രവിചന്ദര്‍ ആണ് ചിത്രത്തിന് വേണ്ടി സംഗീതം ഒരുക്കുന്നത്. രാജ് കമല്‍ ഇൻ്റര്‍നാഷനലിൻ്റെ ബാനറില്‍ കമല്‍ ഹസനാണ് ചിത്രം നിര്‍മ്മിക്കുന്നത്.

Scroll to Top