അജു വര്‍ഗ്ഗീസ് ആദ്യമായി നിര്‍മ്മിക്കുന്ന ലവ് ആക്ഷന്‍ ഡ്രാമയുടെ സാറ്റലൈറ്റ് അവകാശം ഏഷ്യാനെറ്റ് സ്വന്തമാക്കി. നയന്‍താര നിവിന്‍പോളി എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി ധ്യാന്‍ ശ്രീനിവാസന്‍ ആണ് സിനിമ സംവിധാനം ചെയ്യുന്നത് .അണിയറ പ്രവര്‍ത്തകര്രിൽ നിന്ന് ലഭിക്കുന്ന സൂചന അനുസരിച്ചു ചിത്രത്തിന്റെ അവകാശം ഏഷ്യാനെറ്റ് സ്വന്തമാക്കിയത് റെക്കോര്‍ഡ് തുകയ്ക്കാണെന്നാണ്.

മറക്കാനാവാത്ത ഈ വിഷു കൈനീട്ടത്തിനു ഒരായിരം നന്ദി എന്ന തലക്കെട്ടിൽ അജു വർഗീസ് ഏഷ്യാനെറ്റിന്റെ മാധവനും ഒത്തു നില്‍ക്കുന്ന ചിത്രം ഫെയ്‌സ്ബുക്കില്‍ ഷെയര്‍ ചെയ്തിട്ടുണ്ട്. ധ്യാന്‍ ശ്രീനിവാസന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിങ് തുടങ്ങാന്‍ ഇനിയും രണ്ടു മാസങ്ങള്‍ കൂടി കഴിയണം. വടക്കുനോക്കിയന്ത്രത്തിന്റെ ആധുനിക പതിപ്പാണ് ഈ ചിത്രമെന്നാണ് ഇതേക്കുറിച്ച് നേരത്തെ ധ്യാന്‍ നല്‍കിയ വിശദീകരണം. തളത്തില്‍ ദിനേശന്റെ കഥാപാത്രവുമായി ചില സാമ്യങ്ങളുണ്ടെങ്കിലും എല്ലാം അങ്ങനെയല്ല. വടക്കുനോക്കിയന്ത്രത്തിന്റെ റീമേക്കല്ല ചിത്രമെന്നും ധ്യാന്‍ പറഞ്ഞിരുന്നു. കായംകുളം കൊച്ചുണ്ണിയുടെ തിരക്കുകളിലാണ് നിവിന്‍ പോളി.

Posted by varietymedia

Variety Media - Movie Promotion | Online Release | Page Management