കാവ്യാ മാധവൻ എന്റെ ഭാര്യ ആണെന്ന് കരുതിയിട്ടുണ്ട്, നല്ല സ്നേഹവും പിന്തുണയും തന്നിട്ടുണ്ട് : മാധവൻ.

അലൈപ്പായുതെ എന്ന ചിത്രത്തിൽ അഭിനയിച്ച് സിനിമയിൽ അരങ്ങേറ്റം കുറിച്ച താരമാണ് മാധവൻ.2002 ൽ പ്രശസ്ത ചിത്രമായ കണ്ണത്തിൽ മുത്തമിട്ടാൽ എന്ന ചിത്രത്തിൽ അഭിനയിച്ചു. 2003 ൽ റൺ, ആയിതു എഴുതു എന്നീചിത്രങ്ങളിൽ അഭിനയിച്ചു. ആയിഹു എഴുതു എന്ന ചിത്രത്തിലെ അഭിനയത്തിന് ദേശീയപുരസ്കാരത്തിന് നിർദ്ദേശം ലഭിച്ചു. 1997 ൽ മാധവൻ ചില പരസ്യ ചിത്രങ്ങളിൽ അഭിനയിച്ചിരുന്നു. പിന്നീട് മണിരത്നത്തിന്റെ ചില ചിത്രങ്ങൾക്ക് വേണ്ടിയും ശ്രമിച്ചു.

ഇപ്പോഴിതാ തന്റെ കരിയറിയിലെ ബിഗ് ബഡ്‌ജറ്റ് ചിത്രം ചെയ്യാൻ ഒരുങ്ങുകയാണ് താരം.ചാരവൃത്തി ആരോപിച്ച് ജയിലിൽ കഴിയേണ്ടി വന്ന ഐ.എസ്.ആർ.ഒ ഉദ്യോഗസ്ഥനായിരുന്ന നമ്പി നാരായണന്റെ ജീവിതം ആസ്പദമാക്കി പുറത്തിറങ്ങുന്ന ‘റോക്കറ്ററി’ എന്ന സിനിമ റിലീസിന് ഒരുങ്ങുകയാണ്. മാധവനാണ് നമ്പി നാരായണനായി അഭിനയിക്കുന്നത്. സിനിമയുടെ തിരക്കഥയും സംവിധാനവും നിർമ്മാണവും മാധവൻ തന്നെയാണ് ചെയ്തിരിക്കുന്നത്.

പ്രേക്ഷകർ ഏറെ കാത്തിരിപ്പിലാണ് സിനിമയുടെ റിലീസിൽ. സിനിമ പ്രമോഷൻ ഭാഗമായി മാധവൻ കൊച്ചിയിൽ എത്തിയിരുന്നു.അപ്പോൾ പറഞ്ഞ കാര്യങ്ങൾ ആണ് സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത്. മാധവന്റെ വാക്കുകളിലേക്ക്, കാവ്യാ മാധവൻ എന്റെ ഭാര്യ ആണെന്നാണ് അവർ വിചാരിച്ചിരുന്നത്. പക്ഷേ അവർ എന്നും എനിക്ക് സ്നേഹവും പിന്തുണയും തന്നിട്ടുണ്ട്. ഇവിടെ മാത്രമല്ല, എവിടാ പോയാലും അവരുടെ സ്നേഹം കാണാൻ കഴിയും. കഴിഞ്ഞ ദിവസം ഞാൻ ദുബൈയിലായിരുന്നു.

മാധവൻ ചേട്ടാ, അല്ലെങ്കിൽ മാഡി ചേട്ടാ എന്നാണ് അവർ എന്നെ വിളിക്കുന്നത്. മലയാളികൾക്ക് എന്നും എനിക്ക് ലക്കിയാണ്. കേരളവും മലയാളികളും എന്റെ കരിയറിന്റെ തുടക്കത്തിലെ ഒരു രക്ഷകർ പോലെയാണ്. നിരവധി മലയാളികൾക്കൊപ്പം ഞാൻ താമസിച്ചിട്ടുണ്ട്. എന്റെ ആദ്യ സിനിമ നടന്നത് മണിരത്‌നം സാറിനൊപ്പമായിരുന്നു, അതിലെ ചില ഷൂട്ടിംഗ് ഇവിടെ കേരളത്തിലും. ആ ദിവസം മുതൽ എല്ലാവരും കരുതിയത് ഞാനൊരു മലയാളി ആണെന്നാണ്. കാരണം എന്റെ പേര് മാധവൻ എന്നായതുകൊണ്ട്.

Scroll to Top