20 വർഷത്തെ കാത്തിരിപ്പിനൊടുവിൽ കിട്ടിയ മുത്തുമണികൾ, സന്തോഷം പങ്കുവെച്ച് സംവിധായകൻ.

20 വർഷത്തെ കാത്തിരിപ്പിനു ശേഷം രണ്ടു കുഞ്ഞുങ്ങൾ ജനിച്ചതിന്റെ സന്തോഷം പങ്കുവക്കുകയാണ് സംവിധായകനും തിരക്കഥാകൃത്തുമായ മധുസൂദനൻ ചക്രപാണി.ഫേസ്ബുക് പോസ്റ്റിലൂടെ ഈ വിവരം അറിയിച്ചത്. മക്കൾക്കും ഭാര്യക്കും ഒപ്പം നിൽക്കുന്ന ഫോട്ടോയ്ക്കൊപ്പമാണ് പോസ്റ്റ്‌ ചെയ്തിരിക്കുന്നത്. പോസ്റ്റിൽ കുറിക്കുന്നത് ഇങ്ങനെ,

ഞങ്ങളുടെ 20 വർഷത്തെ കാത്തിരിപ്പിനുശേ ഷം കിട്ടിയ രണ്ടുണ്ണികൾ. മങ്ങാട് മഹാഗണപതിയുടെ അനുഗ്രഹത്താ ൽ കിട്ടിയ മൂത്ത മകന് വിഘ്നേശ്വർ എന്ന് നാമകരണം ചെയ്തു. പൂതങ്കര ശ്രീ ധർമ്മശാസ്താവിൻ്റെ അനുഗ്ര ഹത്താൽ കിട്ടിയ ഇളയ മകന് ശബരീനാഥ് എന്നും നാമകരണം ചെയ്തു.നിരവധി പേരാണ് ഇദ്ദേഹത്തിന് ആശംസകളും പ്രാർത്ഥനയും ആയി എത്തിയത്.

Scroll to Top