തമ്മിൽ കണ്ട, പരിചയപ്പെട്ട,പ്രണയിച്ച അതേ ഇടത്ത് വെച്ചാണ് സഫ്നയും അമർനാഥും വിവാഹിതരായത്. മഹാരാജാസ് കോളേജ് സാക്ഷ്യം വഹിച്ചത് ആ പ്രണയ സാക്ഷാത്കാരത്തിനാണ്….

മുല്ലപ്പന്തലും പിരിയൻ ഗോവണിയും നടുക്കളവും മരവും മഴയും മാലാഖയും….
സകലതിനേയും സാക്ഷിയാക്കി ഒരു പ്രണയ സാഫല്യം…❤

മഹാരാജാസിന്റെ കോറിഡോറുകളിൽ തളിർത്ത് വളർന്ന് പൂത്ത് ഒരിക്കലും കൊഴിയാതെ കാവലിരുന്ന് അവർ സൂക്ഷിച്ച പ്രണയം കാലമിത്ര കഴിഞ്ഞിട്ടും ഇന്നിതാ ഇവിടെ വെച്ചു തന്നെ സാക്ഷാൽക്കാരം നേടുന്നു…..

ഒരിക്കൽ കണ്ണുകൾ കൊണ്ട് തിരിച്ചറിഞ്ഞ്.നോട്ടങ്ങളാൽ പാഞ്ഞു നടന്ന്.ചിരികൾ കൊണ്ട് ഇഷ്ട്ടം പറഞ്ഞ്.വാക്കുകളിൽ തമ്മിലറിഞ്ഞ്.നിമിഷങ്ങളിൽ അടുത്തടുത്ത്.സ്നേഹിച്ച് പരിഭവിച്ച് പിണങ്ങി പ്രണയിച്ച് അവർ ഒഴുകി നടന്ന അതേ നടുക്കളത്തിൽ വെച്ച്.മഹാരാജാസ് പോലും നിമിത്തമായിരുന്നു.നിയോഗമായിരുന്നു…

ജാതിക്കും മതത്തിനും അപ്പുറം രണ്ടു മനുഷ്യർക്ക്.രണ്ട് മഹാരാജാസുകാർക്ക്.ഒരു ജന്മം പങ്കിടാൻ ലോകത്തൊന്നും തടസമല്ല എന്ന് ജീവിതം കൊണ്ട് തെളിയിച്ചവർ.മനസ്സിൽ നിറഞ്ഞൊഴുകുകയാണ് സ്നേഹം.നിങ്ങൾ ഇരുവരോടും…

മഹാരാജാസിന്റെ നടുമുറ്റത്ത്,5 വർഷങ്ങൾ നീണ്ട മഹാരാജകീയ പ്രണയത്തിന്, ജാതി മത വേർതിരിവുകളും വെച്ചുകെട്ടലുകളും ഇല്ലാതെ രണ്ടുപേരുടെയും വീട്ടുകാരുടെയും, പൂർവ വിദ്യാർഥികളുടെയും, അടുത്ത സുഹൃത്തുക്കളുടെയും, പുതുതലമുറക്കാരുടെയും മുന്നിൽ വെച്ച് വിവാഹ സാക്ഷാത്കാരം…

ഒരു ആരാധനാലയങ്ങളുടെ അകത്തളങ്ങൾക്കും, വർണ്ണങ്ങളും, തോരണങ്ങളും,വെച്ചുകെട്ടലുകളാൽ കെട്ടിയൊരുക്കിയ ഓഡിറ്റോറിയങ്ങൾക്കും നൽകാനാവാത്ത പ്രൗഢത..തലമുറകളായി ഹൃദയം ആ നാലുകെട്ടിൽ ചുറ്റിത്തിരിയുന്ന ഒരുപാട് മഹാരാജകീയരുടെ ആശിർവാദമുണ്ടാവും അവിടെ.. ആത്മാർത്ഥമായി എന്നും എല്ലാരേയും നെഞ്ചോട് ചേർക്കാൻ മാത്രം അറിയുന്ന മഹാരാജകീയരുടെ പാരമ്പര്യമുണ്ടവിടെ..

ഒട്ടേറെ മഹാരാജകീയരുടെ ഹൃദയങ്ങളിൽ മഹാരാജകീയ ഓർമ്മകൾക്കും, മഹാരാജകീയ സ്വപ്നങ്ങൾക്കും ഒപ്പം ഒരിക്കലെങ്കിലും കൊതിച്ചിട്ടുള്ള,എന്നും അവശേഷിക്കുന്ന ഒരു മോഹമാണ് ഇങ്ങനൊരു ഭാഗ്യമിമിഷം എന്നതിൽ തർക്കമില്ല.. ജന്മസുകൃതം..! മഹാരാജകീയം..!

പ്രീയപ്പെട്ട അമർ ,പ്രീയ സഖാവേ…ഞങ്ങളുടെ പ്രീയ സുഹൃത്തേ,നീ മഹാരാജാസുകരുടെ അഭിമാനത്തെ ഒരുപടി കൂടി ഉയർത്തുന്നു…
അഭിനന്ദനങ്ങൾ…
ലാൽസലാം സഖാവേ…
Amar Nath ❤ Safna Amarnath

Posted by varietymedia

Variety Media - Movie Promotion | Online Release | Page Management