ഇരുപത് വർഷത്തെ നീണ്ടകാത്തിരിപ്പ്,ഷെമീറയുടെയും മഹേഷിന്റേയും അരമണിക്കൂർ നീണ്ട കല്യാണത്തിന് കൂടിയവർ വെറും 20 പേർ മാത്രം.

കൊറോണ എന്ന മഹാമാരിയെ തുരത്തിയോടിക്കാനാണ് ലോകജനത ശ്രമിക്കുന്നത്.കൊറോണ കവർന്നെടുത്തത് 20000 ത്തിലേറെ ജനജീവിതങ്ങൾ.സമൂഹകൂട്ടങ്ങളെ ഇല്ലാതാക്കുകയാണ് ഇതിലെ പ്രധാനം പരിഹാരം.അതിനായി കേരള സർക്കാർ ശ്രമിക്കുന്നു.ഈ ഇടവേളയിൽ വൈറലാകുന്നത് ഷെമീറയുടെയും മഹേഷിന്റേയും വിവാഹമാണ്.നീണ്ട 10 വർഷത്തെ പ്രണയത്തിനൊടുവിലാണ് ഇവർ വിവാഹിതരായത്.കൊറോണ ആയത് കൊണ്ട് വെറും 20 പേർ മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്.അടുത്ത ബന്ധുക്കളും സുഹൃത്തുക്കളുമായ 20 പേരെ പങ്കെടുപ്പിച്ച് 30 മിനിറ്റിൽ താഴെ സമയം കൊണ്ട് ചടങ്ങുകൾ പൂർത്തിയാക്കി.മാർച്ച് 21 ന് ആയിരുന്നു വിവാഹം.ഇക്കാര്യം മഹേഷ് തന്നെയാണ് ഫേസ്ബുക്കിലൂടെ പങ്കുവെക്കുന്നത്.പോസ്റ്റിന്റെ പൂർണരൂപം ഇങ്ങനെ,

ഒരോ വർഷത്തേയും ഓണവും, നബിദിനവും, ശ്രീകൃഷ്ണ ജയന്തിയും, ക്രിസ്തുമസും കടന്ന് പോകുമ്പോൾ ഞങ്ങൾ പരസ്പരം ചോദിക്കും അടുത്ത വർഷം ഈ സമയം നമ്മൾ ഒരിമിച്ചായിരിക്കും അല്ലേ ?പിന്നേയും വർഷങ്ങൾ അങ്ങനേ കടന്ന് പോയിക്കൊണ്ടേയിരിക്കും.അങ്ങനേ പരസ്പരം സ്നേഹിച്ചും, പ്രണയിച്ചും കടന്നു പോയത് നീണ്ട പത്ത് വർഷങ്ങൾ.പഠനകാലത്തേ സൗഹൃദം പ്രണയമായി മാറിയ കാലം മുതൽ ഷെമീറക്കും, എനിക്കും ഞങ്ങളുടെ വിവാഹത്തേ കുറിച്ചും, വൈവാഹിക ജീവിതത്തേക്കുറിച്ചും ചില കാഴ്ച്ചപാടുകളും, ഉറച്ച നിലപാടുകളും ഉണ്ടായിരുന്നു.അവയിൽ പ്രധാനപെട്ട രണ്ട് കാര്യങ്ങൾ ഇവയായിരുന്നു”വീട്ടുക്കാരേ വിഷമിപ്പിച്ച് ഒരിക്കലും ഒളിച്ചോടില്ല, രണ്ടു പേരും മതം മാറില്ല”.കല്യാണ ശേഷവും ഷെമീറ-ഷെമീറ ആയും, മഹേഷ്-മഹേഷ് ആയും തന്നെ അവരവരുടെ വിശ്വാസത്തിൽ തുടരും.അങ്ങനേ പത്തു വർഷത്തേ കാത്തിരുപ്പിന് ശേഷം ഏവരുടെയും അനുഗ്രഹാശിസുകളോടെ ഞങ്ങളുടെ വിവാഹം സന്തോഷകരമായ് ഇന്നലെ (21.03.2020) നടന്നു.

സർവശക്തനായ ദൈവത്തിന് നന്ദി.ഏറേ പ്രതീക്ഷകളോടെ ദാമ്പത്യജീവിതം ആരംഭിക്കുന്ന ഈ വേളയിൽ നിങ്ങൾ ഏവരുടെയും അനുഗ്രഹങ്ങളും, ആശീർവാദങ്ങളും ഞങ്ങൾക്ക് ഉണ്ടാകുമെന്ന പ്രതീക്ഷയോടെ.എം.സ് മഹേഷ്ഷെമീറ ചിത്രം: Bibin Frame Make.NB: പ്രിയപ്പെട്ട സുഹൃത്തുക്കളേയും, ബന്ധുക്കളേയും, വിവാഹം ക്ഷണിച്ചില്ല എന്നതിൽ ഒരുപാട്പേർ പരാതികളും, പരിഭവങ്ങളും പറയുന്നുണ്ട്.എന്നാൽ ഇപ്പോൾ ലോകം നേരിടുന്ന കൊറോണ വൈറസ് ഭീഷണി അതിതീവ്രമായി പടരുന്ന സാഹചര്യം മുൻനിർത്തി കുടുംബാംഗങ്ങളൾ ഉൾപ്പടേ ഇരുപത് പേർക്കുള്ളിൽ ഒതുക്കി, അരമണിക്കൂറിനുള്ളിൽ ലളിതമായ ചടങ്ങിൽ വിവാഹം നടത്തുക ആയിരുന്നു.

Scroll to Top