പ്രിഥ്വിയുടെ മികച്ച ഡയറക്ഷനും ടോവിനോയുടെ മാസ്സ് ആക്റ്റിംഗും : ലൂസിഫറിന്റെ മേക്കിങ് വീഡിയോ.

മോഹൻലാൽ നായകനാക്കി പ്രിഥ്വി സംവിധാനം ചെയ്ത ലൂസിഫർ മലയാളി പ്രേക്ഷകർ ഏറെ ഏറ്റെടുത്തിരുന്നു.ചിത്രം 200 കോടി ബോക്സ്ഓഫീസിൽ എത്തിയ കാര്യം അണിയറ പ്രവർത്തകർ സോഷ്യൽ മീഡിയയിലൂടെ പങ്ക് വെച്ചിരുന്നു.ചിത്രം ആമസോൺ പ്രൈമിൽ റിലീസ് ചെയ്തപ്പോളും വലിയ രീതിയിലുള്ള പ്രേക്ഷക പങ്കാളിത്തം ലഭിക്കുകയുണ്ടായി.ചിത്രത്തിന്റെ രണ്ടാം ഭാഗമായ എമ്പുരാൻ കഴിഞ്ഞ ദിവസം പ്രഖ്യാപിക്കുകയുണ്ടായി.ലൂസിഫറിൽ പുതിയ മേക്കിങ് വീഡിയോ ഇപ്പോൾ പുറത്ത് വിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ.