അമ്മ നടിയാണെങ്കിലും മൂത്രമൊഴിക്കണമല്ലോ,നായകനും നായികയ്ക്കും മാത്രമേ ഉള്ളോ ഈ ആവശ്യങ്ങൾ,ഈ സെറ്റിലെ വിശേഷങ്ങൾ പറഞ്ഞാൽ തീരില്ല ; മാല പാർവതി.

ഹാപ്പി സർദാർ എന്ന സെറ്റിൽ തനിക്കുണ്ടായ അപമാനത്തെ കുറിച്ച് സോഷ്യൽ മീഡിയയിലൂടെ പങ്ക് വെക്കുകയാണ് നടി മാല പാർവതി.തങ്ങൾക്ക് ലഭിക്കേണ്ട അത്യാവശ്യ കാര്യങ്ങൾ പോലും സെറ്റിൽ ഉണ്ടായിരുന്നില്ല എന്നാണ് നടി പറയുന്നത്.തനിക്കുണ്ടായ അപമാനം പീഡനമല്ല,എന്നാൽ അത് പതുക്കെ സൂചിപ്പിക്കാം എന്ന് പറഞ്ഞിരുന്നു.ചിത്രത്തിന്റെ നിർമാതാവിന്റെ കാഷ്യർ നടിയുടെ പേര് സൂചിപ്പിക്കാതെ ലൊക്കേഷനിൽ അമ്മ നടി കാരവൻ ആവശ്യപ്പെട്ടു എന്ന് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിരുന്നു.എന്നാൽ അതിന് മറുപടിയുമായാണ് മാല പാർവതി ഫേസ്ബുക്കിൽ പോസ്റ്റ് ചെയുന്നത്.ഹാപ്പി സര്‍ദാര്‍ എന്ന സിനിമയുടെ സെറ്റില്‍ മൂത്രമൊഴിക്കാന്‍ പോലുമുള്ള സൗകര്യം ഉണ്ടായിരുന്നില്ലെന്നും അതിനാല്‍ സ്വന്തം ചിലവില്‍ താന്‍ ഒരു കാരവന്‍ വാടകയ്ക്ക് എടുക്കുകയായിരുന്നെന്നും മാലാ പാര്‍വ്വതി ഫേസ്ബുക്കില്‍ കുറിച്ചു.


മാല പാർവതിയുടെ ഫേസ്ബുക് പോസ്റ്റ് ഇങ്ങനെ.Happy sardar.. എന്ന സിനിമയിൽ അമ്മ നടി കാരവൻ ചോദിച്ചു എന്നൊരാരോപണം Sanjay Pal ഉന്നയിച്ചിരുന്നു. പ്രൊഡ്യൂസർടെ കാഷ്യർ ആണ് ആള്. . ചായ, ഭക്ഷണം, ടോയ്ലറ്റ് പോലെയുള്ള അടിസ്ഥാന സൗകര്യം തരാത്തവരോട് കാരവൻ ചോദിക്കാൻ പാടില്ല എന്ന സാമാന്യ ബോധം ഉണ്ട്. ഉച്ചയ്ക്ക് 3 മുതൽ പിറ്റേന്ന് വെളുപ്പിന് 6 വരെ ജോലി ചെയ്യുന്ന സെറ്റിൽ പ്രാഥമിക ആവശ്യങ്ങൾ നിർവഹിക്കാൻ തന്നിരുന്നിടത്ത് ബ്ലോക്ക്‌ ആയിരുന്നതിനാലും, മൂത്രമൊഴിക്കാതിരിക്കാനുള്ള അമാനുഷിക കഴിവ് ഇല്ലാതിരുന്നതിനാലും ഞാൻ കാരവൻ എടുത്തു. എന്റെ സ്വന്തം കാശിന്. എല്ലാ പെൺകുട്ടികൾക്കും വേണ്ടി. അമ്മ നടി ആണെങ്കിലും മൂത്രം ഒഴിക്കണമല്ലോ? അതോ വേണ്ടേ? നായകനും നായികയ്ക്കും മാത്രമേ ഉള്ളോ ഈ ആവശ്യങ്ങൾ? Sanjay Pal എന്ന ആൾക്കുള്ള മറുപടിയാണിത്.
ബില്ല് ചുവടെ ചേർക്കുന്നു. ഈ സെറ്റിലെ വിശേഷങ്ങൾ പറഞ്ഞാൽ തീരില്ല. തല്ക്കാലം നിർത്തുന്നു.

FACEBOOK POST