മലാല യൂസഫ്സായ് വിവാഹിതയായി.

പാകിസ്ഥാനി പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം നി ഷേധിച്ചതിനെതിരെ നടത്തിയ പോരാട്ടം നടത്തിയ പെൺകുട്ടിയാണ് മലാല . ഇതേ തുടര്‍ന്ന് 2012-ല്‍ 11-ാം വയസ്സില്‍ സ്വന്തം നാടായ പാകിസ്ഥാനില്‍ വെച്ച് മലാല താലിബാനികളുടെ അ ക്രമണത്തിന് ഇ രയായി. .24-കാരിയായ മലാലയും കുടുംബവും ബ്രിട്ടണിലാണ് നിലവിൽ താമസിച്ചുവരുന്നത്. സമാധാന നൊബേൽ പുരസ്കാര ജേതാവുമാണ് മലാല യൂസഫ്സായ്. മലാല വിവാഹിതയായി എന്ന വാർത്തയാണ് ഇപ്പോൾ പുറത്ത് വരുന്നത്.തന്റെ ട്വിറ്റർ അക്കൗണ്ടിലൂടെ മലാല തന്നെയാണ് ഇക്കാര്യം പങ്കുവെച്ചത്.

പാകിസ്താൻ ക്രിക്കറ്റ് ബോർഡിന്റെ ഹൈ പെർഫോമൻസ് സെന്റർ ജനറൽ മാനേജർ അസ്സർ മാലികാണ് വരൻ. ബ്രിട്ടണിലെ ബെർമിങ്ഹാമിലുള്ള വീട്ടിൽ വെച്ചായിരുന്നു വിവാഹ ചടങ്ങ്. മലാല വിവാഹ ഫോട്ടോ പങ്കുവെച്ചുകൊണ്ട് ട്വിറ്ററിൽ കുറിച്ചത് ഇങ്ങനെ,ഇന്ന് എന്റെ ജീവിതത്തിലെ വിലപ്പെട്ട ദിവസമാണ്. ജീവിത പങ്കാളികളാകാൻ ഞാനും അസ്സറും തീരുമാനിച്ചു. എല്ലാവരുടെയും പ്രാർത്ഥന ഉണ്ടാകണം.നിരവധി പേരാണ് മലാലയ്ക്ക് ആശംസകളുമായി എത്തിയത്.

TWITTER POST

Scroll to Top