ദുരിതാശ്വാസവണ്ടികൾ കണ്ടാൽ മലബാറുകാരുടെ മര്യാദ ഇങ്ങനെയാണ് ; വീഡിയോ.

പ്രളയം നമുക്ക് കുറെ നല്ലമനസുകളെ കാണിച്ച് തന്നു.എന്തിനും കൂട്ടായിട്ട് താങ്ങായി നിൽക്കുന്ന സഹോദരങ്ങൾ.കേരളത്തെ പ്രളയം മുക്കുമ്പോഴും അവിടെയെല്ലാം മനുഷ്യകരങ്ങൾ സഹായവുമായി എത്തുന്നു.കേരളത്തിലെ നിരവധി ദുരിതാശ്വാസ ക്യാമ്പുകളിൽ സഹായവുമായി എത്തുകയാണ് നന്മരങ്ങൾ.അവർക്ക് വേണ്ട സഹായങ്ങൾ ചെയ്ത് കൊടുക്കാൻ കുറച്ച്പേർ.ക്യാമ്പുകളിലേക്ക് പോകുന്ന വണ്ടികളെ കണ്ടാൽ മലബാറുകാരുടെ മര്യാദയാണ് സോഷ്യൽ മീഡിയയിലൂടെ വൈറലാകുന്നത്.


ദുരിതാശ്വാസ ക്യാമ്പിലേക്ക് പോകുന്ന വണ്ടി പെരിന്തൽമണ്ണയിൽ വെച്ച് തടഞ്ഞ് ചായ കുടിച്ചിട്ട് പോകാം എന്ന് നിർബന്ധം പിടിക്കുന്ന രണ്ട് പേർ. ചിത്രവും വിഡിയോയും പങ്കുവച്ചാണ് കേരളം പരസ്പരം സ്നേഹം കൈമാറുന്നത്. ‘എന്തുവേണമെങ്കിലും ചോദിച്ചോ. ഒറ്റപ്പെട്ട് കിടന്ന ഇവിടേക്ക് നിങ്ങളെ പോലുള്ളവർ വരുന്നത് ആശ്വാസമാണ്.’ ലോറിയുടെ ഡ്രൈവറോട് വാഹനത്തിൽ കയറി ഒരു യുവാവ് ഇങ്ങനെ ചോദിക്കുന്ന വിഡിയോയും കമന്റായി ഇൗ പോസ്റ്റിന് താഴെയുണ്ട്.