മകളുടെ കല്യാണത്തോടൊപ്പം പത്ത് നിർധയുവതികളുടെയും വിവാഹം നടത്തി ഉമ്മർ ഭായ്,തനിക്കായി കരുതിവെച്ച സ്വർണവും പണവും വിവാഹത്തിന് നൽകാൻ മകൾ സമ്മതംമൂളിയതോടെ.

സോഷ്യൽ മീഡിയയിൽ ഏറെ വൈറലാകുകയാണ് മകൾക്കൊപ്പം പത്ത് നിർധനകുട്ടികളുടെ കല്ല്യാണം നടത്തിയ അച്ഛൻ.മലപ്പുറം പുത്തനത്താണി സ്വദേശിയാണ് ഉമ്മർ ഭായ്.തൻറെ മകളുടെ വിവാഹത്തിനായി മാറ്റിവെച്ചിരുന്ന സ്വർണവും പണവുമാണ് ഉമ്മർ വിവാഹങ്ങൾക്കായി എടുത്തത്.തനിക്കായി മാറ്റിവെച്ച സ്വർണവും പണവും മറ്റ് പെൺകുട്ടികളുടെ വിവാഹത്തിന് എടുക്കാനുള്ള മകൾ പുണ്യയുടെ സമ്മതത്തോടെയാണ് ഉമ്മർ കല്യാണങ്ങൾക്കായി ഒരുങ്ങിയത്.
ജാതിമതഭേദമില്ലാതെയാണ് വിവാഹങ്ങൾ നടന്നത്.വിവാഹചടങ്ങുകൾക്ക് നാട് മുഴുവൻ വിളിച്ചാണ് വിവാഹം നടത്തിയത്വിദേശത്ത് സംഗീത അധ്യാപകനും മജീഷ്യനുമായ ഉമ്മര്‍ ഭായ് തന്റെ സമ്പാദ്യം മുഴുവന്‍ മകളുടെ വിവാഹത്തിന് ചിലവാക്കാന്‍ നിശ്ചയിച്ചാണ് നാട്ടിലെത്തിയത്. കാര്യം മകള്‍ പുണ്യയെ അറിയിക്കുകയും ചെയ്തു. എന്നാല്‍, തനിക്കായി കരുതിവെച്ച സ്വര്‍ണം നിര്‍ധനരായ പെണ്‍കുട്ടികള്‍ക്ക് മംഗല്യഭാഗ്യമുണ്ടാകാന്‍ ചിലവഴിക്കണമെന്ന് പുണ്യ തീരുമാനിക്കുകയായിരുന്നു.

ഓരോ യുവതികൾക്കും അഞ്ച് പവന്റെ സ്വർണവും വസ്ത്രവും ഉമ്മർ ഭായ് നൽകി.വിവാഹത്തിനുള്ള ആർഭാടം ഒഴിവാക്കിയാൽ ഇങ്ങനെ ഒരുപാട് കുട്ടികൾക്ക് ജീവിതം ഉണ്ടാക്കി കൊടുക്കാൻ പറ്റും.കൂടാതെ മറ്റുള്ളവർക്കൊരു പ്രചോദനം കൂടിയാകണം ഇതെന്നും ഉമ്മർ ഭായ് പറഞ്ഞു.നാടെമ്പാടും പങ്കെടുത്ത ഈ ചടങ്ങിൽ എല്ലാവരും സന്തോഷത്തോടെയാണ് വിവാഹത്തിൽ കൂടിയത്.എല്ലാവർക്കും ഒരു മാതൃകയാകട്ടെ ഈ മനുഷ്യൻ.