കാത്തിരിപ്പിന് വിരാമമിട്ട് മാമാങ്കത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഈ ആഴ്ച്ച എത്തും

മമ്മൂക്ക ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മാമാങ്കം. ചിത്രം പ്രഖ്യാപിച്ച ഉടൻ തന്നെ ചിത്രത്തിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് ആരാധകർ.ചിത്രത്തിലെ മൂന്ന് ഷെഡ്യൂളുകളുടെ ഷൂട്ടിംഗ് പൂർത്തിയായി കഴിഞ്ഞു. നെട്ടൂരിൽ 18 ഏക്കർ നീളുന്ന വമ്പൻ സെറ്റ് യുദ്ധ രംഗങ്ങൾ ഷൂട്ട് ചെയ്യാൻ ഉപയോഗിച്ചിരുന്നു. 10 ടൺ സ്റ്റീൽ,2000 ക്യൂബിക് മീറ്റർ തടി എന്നിവ പഴയ മാമാങ്കം കാലഘട്ടത്തിലേക്ക് കൂട്ടിക്കൊണ്ടുപോകുന്ന സെറ്റിംഗ് വേണ്ടി ഉപയോഗിച്ചിട്ടുണ്ട്. ഒരുപക്ഷേ ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും വലിയ സെറ്റുകളിൽ ഒന്നായിരിക്കും ഇത്.

ജോസഫ് എന്ന ബ്ലോക്ക്ബസ്റ്റർ ഹിറ്റിന് ശേഷം എം പത്മകുമാർ ആണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്.ചിത്രത്തെക്കുറിച്ച് ഏറെ ആവേശകരമായ വാർത്തയാണ് ഇപ്പോൾ പുറത്തു വരുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഈ ആഴ്ചതന്നെ പുറത്തിറങ്ങുമെന്ന വാർത്തയാണ് ഇപ്പോൾ ലഭിക്കുന്നത് .ഇതിൻറെ ഔദ്യോഗികമായ ഒരു അറിയിപ്പ് ഉടൻതന്നെ അണിയറപ്രവർത്തകർ പുറത്തുവിടും. ചിത്രത്തിൽ നാല് ഗെറ്റപ്പിലാണ് മമ്മൂക്ക എത്തുന്നത്..അതിൽ ഒന്ന് സ്ത്രൈണഭാവം ആണെന്നതാണ് ഏറ്റവും ശ്രദ്ധേയം.മമ്മൂക്കയുടെ അഭിനയ ജീവിതത്തിലെ ഏറ്റവും മികച്ച കഥാപാത്രങ്ങളിൽ ഒന്നാകും ഈ സിനിമയിലേത് എന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ. ദങ്കൽ, ബജ്റംഗി ഭായ്ജാൻ,കൃഷ് 3 എന്നീ ചിത്രങ്ങളുടെ ആക്ഷൻരംഗങ്ങൾ ഒരുക്കിയ ശ്യാം കൗശലാണ് ചിത്രത്തിലെ സംഘട്ടന രംഗങ്ങൾ ഒരുക്കുന്നത്. മമ്മൂട്ടിയെ കൂടാതെ ഉണ്ണിമുകുന്ദൻ,അനുസിത്താര തുടങ്ങിയവരും ചിത്രത്തിൽ വേഷമിടുന്നുണ്ട്.

Scroll to Top