‘മിഠായി കഴിച്ചാൽ പുഴുപ്പല്ല് വരും’; വൈറലായി മഹാലക്ഷ്മിയുടെ ക്യൂട്ട് വീഡിയോ !!!

ബാലതാരമായി സിനിമയില്‍ തുടക്കം കുറിച്ച കാവ്യ ‘പൂക്കാലം വരവായ്’ എന്ന ചിത്രത്തിലാണ് ആദ്യം അഭിനയിക്കുന്നത്. അതിനു ശേഷം മമ്മൂട്ടി നായകനായി 1996ല്‍ പുറത്തിറങ്ങിയ അഴകിയ രാവണന്‍ എന്ന ചിത്രത്തില്‍ കാവ്യ അവതരിപ്പിച്ച അനുരാധയുടെ ചെറുപ്പകാലം ശ്രദ്ധിക്കപെട്ടു.’ചന്ദ്രനുദിക്കുന്ന ദിക്കില്‍’ എന്ന ചിത്രത്തിലാണ് ആദ്യം നായികയായി വേഷമിട്ടത്.2009 ൽ വിവാഹം,2011 മേയ് മാസത്തില്‍ നിഷാല്‍ചന്ദ്രയുമായുള്ള വിവാഹബന്ധം വേര്‍പെടുത്തി.തുടര്‍ന്ന 2016 നവംമ്പര്‍ 25ന് ചലച്ചിത്രതാരം ദിലീപിനെ വിവാഹം ചെയ്തു. വിവാഹശേഷം താരം സിനിമയിൽ സജീവമല്ല, എങ്കിലും അത്യാവശം പൊതുപരിപാടികളിൽ പങ്കെടുക്കാറുണ്ട്.അതെല്ലാം തന്നെ പ്രേക്ഷകർ ഏറ്റെടുക്കാറുമുണ്ട്. സിനിമയിലേക്ക് ഇനി എന്നാണ് തിരിച്ച് വരുന്നത് എന്ന ചോദ്യം ആരാധകർ സ്ഥിരം ചോദിക്കാറുണ്ട്.

അതുപോലെ തന്നെ ഇരുവർക്കും മഹാലക്ഷ്മി എന്ന മകൾ കൂടെയുണ്ട്. ആദ്യമൊന്നും മകളുടെ ചിത്രങ്ങൾ പങ്കുവെക്കാറില്ലായിരുന്നു. എന്നാൽ എപ്പോൾ മകളുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ ആകാരുണ്ട്. മകളുടെ ബർത്ത്ഡയും മറ്റ് വിശേഷങ്ങളും ഇവർ ആഘോഷിക്കാറുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ ദുബായിൽ നിന്നുള്ള ദിലീപിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. ഒരു സ്റ്റേജ് ഷോയുമായി ബന്ധപ്പെട്ടാണ് താരം ദുബായിലെത്തിയത്.ഇപ്പോഴിതാ, ദുബായിൽ നിന്നുള്ള ദിലീപിന്റെയും കാവ്യയുടെയും മഹാലക്ഷ്മിയുടെയും വിഡിയോയാണ് ആരാധകർ ഏറ്റെടുതിരിക്കുന്നത്. അച്ഛനും അമ്മയ്ക്കും ഒപ്പം ദുബായിലെ ദേ പുട്ടിന്റെ ഷോപ്പിൽ എത്തിയപ്പോൾ ആരാധകർ പകർത്തിയതാണ് വീഡിയോ.

കളിച്ച് ചിരിച്ച് കുസൃതി കാട്ടി നടക്കുന്ന മഹാലക്ഷ്മിയോട് മിഠായി വേണോയെന്ന് ആരാധകരിൽ ഒരാൾ ചോദിക്കുന്ന വീഡിയോയാണ് ഇപ്പോൾ വൈറലാകുന്നത്. ചോദ്യം കേട്ട് മഹാലക്ഷ്മി നൽകിയ മറുപടിയും രസകരമാണ്. മഹാലക്ഷ്മിയോട് മിഠായി വേണോ എന്ന് ആരാധകർ ചോദിക്കുമ്പോള്‍ മിഠായി കഴിച്ചാല്‍ പുഴുപ്പല്ല് വരും എന്നാണ് താരപുത്രി പറയുന്നത്. ഇതിന് മുമ്പ് കാവ്യയുടെ മടിയിൽ ഇരുന്ന് കളിക്കുന്ന മഹാലക്ഷ്മിയുടെ വീഡിയോകളും പുറത്ത് വന്നിരുന്നു.

Scroll to Top