പുള്ളിക്കാരൻ കല്യാണം കഴിഞ്ഞ് ലണ്ടനിലാണ്,അതുകൊണ്ട് സ്ഥലത്ത് എത്താൻ കഴിഞ്ഞില്ല : മമ്മൂട്ടി.

മമ്മുക്ക നായകനാകുന്ന മധുരരാജയുടെ റിലീസിനായി കാത്തിരിക്കുകയാണ്.ചിത്രത്തിന്റെ പ്രസ് കോൺഫെറെസിലാണ് മമ്മുക്കയും മറ്റ് സഹപ്രവർത്തകരും ചിത്രത്തെപറ്റി സംസാരിച്ചത്.മമ്മുക്കയെ കൂടാതെ അനുശ്രീ,നെൽസൺ,പിഷാരടി,സലിം കുമാർ,ബൈജു ജോൺസൺ എന്നിവരും പങ്കെടുത്തു.ഏപ്രിൽ 12 നാണ് ചിത്രം റിലീസിനായി ഒരുങ്ങുന്നത്.ചിത്രം പോക്കിരി രാജയുടെ രണ്ടാം ഭാഗമാണ് എന്ന് പറയാൻ കഴിയില്ല ,രാജയുടെ രണ്ടാം വരവാണ്.പീറ്റർ ഹെയ്‌നാണ് ചിത്രത്തിൽ സ്റ്റണ്ട് മാസ്റ്റർ.ഉദയകൃഷ്ണനാണ് തിരക്കഥ ഗോപിസുന്ദറിന്റെ വരികൾ സിനിമയെ കൂടുതൽ ഭംഗിയാന്നു.ചിത്രത്തിൽ മമ്മുക്ക ഇംഗ്ലീഷ് കലർന്ന മംഗ്ളീഷാണ് പറയുന്നത്.അതുകൊണ്ട് തന്നെ എനിക്ക് കൂടുതൽ ഇഷ്ടമായെന്നും നെൽസൺ പറയുന്നു.

സലിം കുമാറിന്റെ വാക്കുകൾ ഇങ്ങനെ :22 വർഷത്തെ എക്സ്പീരിയൻസ് കൊണ്ട് പറയുന്നു 100 ശതമാനം മികച്ച സിനിമ തന്നെയാണ്.എല്ലാവരും പോയി കാണണം.മധുരാജയുടെ മൂന്നാം ഭാഗം ഇറങ്ങട്ടെ എന്ന് ആഗ്രഹിക്കുന്നു.പുതിയൊരു സ്ഥലത്തേക്ക് ഉള്ള രാജയുടെ വരവ്.ചിത്രത്തിൽ കഴിഞ്ഞതിൽ ഉള്ള മിക്ക കഥാപത്രങ്ങളും ഇതിലുമുണ്ട്.മമ്മുക്കയുടെ ഗ്യാങ്ങിൽ ഉള്ള ഒരാൾ മരണപെട്ടു അതിന് പകരം നോബിയെ ചേർത്ത്.പിന്നീട് പ്രിഥ്വി പോക്കിരിരാജയിൽ എന്റെ അനുജനായി എത്തി.എന്നാൽ മധുരരാജായിൽ സ്ഥലത്ത് എത്താൻ കഴിഞ്ഞില്ല. പുള്ളിക്കാരൻ കല്യാണം കഴിഞ്ഞ് ലണ്ടനിലാണ് മമ്മുക്ക ഹാസ്യരൂപത്തിൽ പറയുകയുണ്ടായി.

തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന ഈ സമയത്ത് രാഷ്ട്രീയത്തെ കൂടി ബാധിക്കുന്ന സിനിമ തന്നെയാണ്.പ്രായഭേദമന്യേ എല്ലാവർക്കും ഒരുപോലെ ആസ്വദിക്കാൻ പറ്റുന്ന സിനിമ തന്നെയാണ് മധുരരാജ.പിഷാരടി പറഞ്ഞു നിർത്തി.അനുശ്രീയെ കൂടാതെ 2 നായികമാർ കൂടി പോക്കിരിരാജയിലുണ്ട്.ട്രിപ്പിൾ സ്ട്രോങ്ങുമായണ് രാജ എത്തുന്നത് അനുശ്രീയുടെ വാക്കുകൾ ഇങ്ങനെ.

Scroll to Top