കോളേജ് സുഹൃത്തുക്കളോടൊപ്പം മമ്മൂക്ക,സ്റ്റാഫ് റൂമിൽ കേറിവന്ന സ്റ്റുടെന്റിനെ പോലുണ്ടെന്ന് ആരാധകർ.

മലയാള സിനിമയിലെ നിത്യയൗവനം അല്ലെങ്കിൽ ചെറുപ്പക്കാരൻ എന്നീ പേരുകളിൽ ഒക്കെ ആരാധകരുടെ ഇടംപിടിച്ച താരമാണ് മമ്മൂക്ക. പ്രായം കൂടുംതോറും സൗന്ദര്യം കൂടിവെരുന്ന അത്ഭുത പ്രതിഭാസം എന്നൊക്ക ആളുകൾ പറയാറുണ്ട്. മമ്മൂക്കയുടെ അഭിമുഖങ്ങളിൽ സ്ഥിരം ചോദ്യമാണ് സൗന്ദര്യം കൂടിവരുന്നതിന്റെ രഹസ്യം.ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത് മമ്മൂക്ക തന്റെ കോളേജ് സഹപാഠികൾക്കൊപ്പം നിൽക്കുന്ന ചിത്രമാണ്.

മഹാരാജാസ് കോളേജിൽ നടന്ന റീ യൂണിയനിടെ എടുത്ത ചിത്രങ്ങളാണ് വൈറലാകുന്നത്. ‘സ്റ്റാഫ് റൂമിൽ കേറിവന്ന സ്റ്റുടെന്റിനെ പോലുണ്ട്, അവിശ്വസനീയം, ഇതിൽ ആരുടെ മകനാണ് മമ്മൂക്ക’എന്നിങ്ങനെയാണ് ചിത്രങ്ങൾക്ക് താഴെ വരുന്ന കമന്റുകൾ. എഡിറ്റ് ചെയ്ത ഫോട്ടോയാണ് എന്ന് ചിലർ കമന്റ് ചെയ്തപ്പോൾ അവരെ തിരുത്തി കൊണ്ട് നിരവധി പേർ എത്തുകയും ചെയ്തു. കോളേജിൽ നടന്ന റീ യൂണിയൻ ആണെന്ന് പറഞ്ഞ് ഫോട്ടോകളും ഇവർ പങ്കുവച്ചു.ഫോട്ടോസ് ഏതായാലും വൈറൽ ആണ്.

Scroll to Top