വിവാഹവേദിയിൽ മാസ് എൻട്രിയുമായി താരരാജാക്കന്മാർ, വൈറലായി ഫോട്ടോസ്.

യുഎഇ ഗോള്‍ഡന്‍ വിസ സ്വീകരിക്കാന്‍ മമ്മൂട്ടിയും മോഹന്‍ലാലും കഴിഞ്ഞ ദിവസങ്ങളിൽ ദുബായിലെത്തിയിരുന്നു.അതിന്റെ ഫോട്ടോയും വിഡിയോയും എല്ലാം തന്നെ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരിന്നു. ഇപ്പോഴിതാ വൈറൽ ആകുന്നത് ഷാർജയിലെ വിവാഹ ആഘോഷങ്ങളിൽ തിളങ്ങിയ മമ്മൂട്ടിയും മോഹൻലാലിന്റെയും ചിത്രങ്ങളാണ്.വളരെ ആഡംബര പൂർവ്വം നടന്ന വിവാഹത്തിൽ കുറച്ച് പേർ മാത്രമാണ് പങ്കെടുത്തത്.

ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലിയുടെ സഹോദരനും ലുലു ഗ്രൂപ്പ് എക്സിക്യൂട്ടീവ് ഡയറക്ടറുമായ എം.എ. അഷ്‌റഫ് അലിയുടെ മകൻ ഫഹാസിന്റെ വിവാഹത്തിനെത്തിയതായിരുന്നു ഇരുവരും.കോവിഡ് മാനദണ്ഡങ്ങളോടെ ഷാർജ അൽ ജവഹർ കൺവെൻഷൻ സെന്ററിൽ വെച്ച് നടന്ന ചടങ്ങിൽ ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ.യൂസഫലി അതിഥികളെ സ്വീകരിച്ചു.

PHOTOS

Scroll to Top