റോഡിന് കുറുകെ വണ്ടി തടഞ്ഞ് തൊഴുകയ്യോടെ പോലീസുകാർ,അപേക്ഷയുമായി മമ്മൂക്കയും.

ലോകമെങ്ങും കൊറോണഭീതിയിൽ മുന്നോട്ട് പോകുകയാണ്.രാജ്യത്ത് ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുന്ന ഈ സാഹചര്യത്തിൽ ഏറെ ജാഗ്രതയോടെ ഇരിക്കേണ്ടതാണ് ജനത.എന്നാൽ ഇതൊന്നും വകവെക്കാതെ റോഡിലേക്ക് ഇറങ്ങുന്നവർ ഏറെയാണ്.തന്റെ സുരക്ഷയ്ക്ക് വേണ്ടിയാണ് അധികൃതർ ഇതൊക്കെ പറയുന്നതെന്ന് ഇവർ ആലോചിക്കുന്നില്ല.ഇതുകാരണം പോലീസ് ലാത്തി ഉപയോഗിക്കുന്ന സന്ദർഭവും സോഷ്യൽ മീഡിയയിൽ വൈറലാകാറുമുണ്ട്.ഗൗരവമില്ലാതെയാണ് ജനങ്ങൾ പെരുമാറുന്നത്.

വീട്ടിൽ തന്നെ ഇരിക്കണമെന്ന് ആവർത്തിച്ച് അഭ്യർഥിക്കുമ്പോഴും ജനം തെരുവിലേക്കിറങ്ങുന്ന കാഴ്ചയാണ്. ഇതിനെ തടയാൻ പലതരത്തിൽ പൊലീസും അധികൃതരും ശ്രമിക്കുന്നുണ്ട്. അത്തരത്തിലൊരു ചിത്രം പങ്കുവച്ച് അഭ്യർഥിക്കുകകയാണ് മമ്മൂട്ടിയും. റോഡിലൂടെ പാഞ്ഞെത്തിയ വാഹനങ്ങൾക്കും പൊതുജനത്തിനും മുന്നിൽ തൊഴുകയ്യോടെ നിൽക്കുന്ന ട്രാഫിക് പൊലീസുകാരുടെ ചിത്രമാണ് അദ്ദേഹം പങ്കുവച്ചിരിക്കുന്നത്. ‘ഉത്തരവാദിത്തത്തോടെ പെരുമാറൂ.’ എന്ന ക്യാപ്ഷനോടെയാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്.നിരവധി പേരാണ് ലൈക്കും കമ്മെന്റുമായി എത്തുന്നത്.

Scroll to Top