കുറേ കാലമായുള്ള ആഗ്രഹമാണ്‌ ! ഇനി ഫോട്ടോയെടുപ്പ് ഇതില്‍: വീഡിയോ പങ്കിട്ട് മമ്മൂക്ക

മമ്മൂക്ക പങ്കുവെച്ച പുതിയ പോസ്റ്റാണ് ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. താരം കുറേ കാലമായി ആഗ്രഹിച്ചിരുന്ന ക്യാമറ കയ്യിൽ കിട്ടിയ സന്തോഷമാണ് ആരാധകരുമായി പങ്കുവെച്ചത്. സമൂഹമാധ്യമങ്ങളിലൂടെ അദ്ദേഹം തന്നെ ഇക്കാര്യം ആരാധകരോട് പങ്കിട്ടു. പുതിയ ക്യാമറ എത്തിയെന്നും ഇനി ഇതിലായിരിക്കും ഫോട്ടോസ് എടുക്കുകയെന്നും അദ്ദേഹം പങ്കുവച്ച വിഡിയോയിൽ പറയുന്നു. ലോക്ഡൗണിന് ഇടയിൽ മമ്മൂട്ടി വീട്ടിലിരുന്ന് പകർത്തിയ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു.മമ്മൂട്ടിയുടെ പുതിയ ക്യാമറയുടെ ‘അണ്‍ബോക്സിങ്’ ഏതായാലും ആരാധകര്‍ ഏറ്റെടുത്തുകഴിഞ്ഞു.

Scroll to Top