മെഗാ M ന്റെ ലെൻസിൽ ഇസു, മെഗാ M ന്റെ വലിയൊരു ആരാധകന്റെ ലെൻസിൽ രണ്ടുപേരും : കുഞ്ചാക്കോ ബോബൻ.

മലയാളികളുടെ പ്രിയപ്പെട്ട നടനാണ് കുഞ്ചാക്കോ ബോബന്‍..മലയാളി പ്രേക്ഷകരുടെ ചോക്ലേറ്റ് നായകനാണ് താരം.1997-ൽ പുറത്തിറങ്ങിയ അനിയത്തിപ്രാവ് എന്ന ചിത്രത്തിലൂടെ നായകനായി അരങ്ങേറിയത്. അൻപതിൽപരം മലയാളചലച്ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. 2005 ഏപ്രിൽ 2-ന് തന്റെ കാമുകിയായ പ്രിയ ആൻ സാമുവേലിനെ അദ്ദേഹം വിവാഹം ചെയ്തു. പതിനാലുവർഷത്തെ കാത്തിരിപ്പിനൊടുവിൽ 2019 ഏപ്രിൽ 17-ന് ഇവർക്ക് ഒരു മകൻ ജനിച്ചു.

ഒരിടവേളയ്ക്ക് ശേഷം സിനിമയില്‍ സജീവമായ കുഞ്ചാക്കോ ബോബന്റെ അടുത്തിടെ പുറത്തിറങ്ങിയ ഭീമന്റെ വഴി എന്ന ചിത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. പട, ഒറ്റ് എന്നിവയാണ് കുഞ്ചാക്കോ ബോബന്റേതായി പുറത്തിറങ്ങാനുള്ള ചിത്രങ്ങള്‍.തന്റെയും കുടുംബത്തിന്റെയും വിശേഷങ്ങൾ എല്ലാം തന്നെ സോഷ്യൽ മീഡിയയിലൂടെ താരം പങ്കുവെക്കാറുണ്ട്.

അതിനെല്ലാം തന്നെ മികച്ച സ്വീകരണമാണ് ലഭിക്കാറുള്ളത്.അത്തരത്തില്‍ കുഞ്ചാക്കോ ബോബന്‍ പങ്കുവച്ച ഒരു പോസ്റ്റാണ് ഇപ്പോള്‍ ശ്രദ്ധേയമായിരിക്കുന്നത്.മെഗാസ്റ്റാർ മമ്മൂക്കയുടെയും മകൻ ഇസഹഖിന്റെയും ചിത്രമാണ് പോസ്റ്റ്‌ ചെയ്തിരിക്കുന്നത്. ഇസയുടെ ഫോട്ടോസ് മമ്മൂട്ടി എടുക്കുന്ന ചിത്രങ്ങൾ ആണ് പോസ്റ്റ്‌ ചെയ്തിരിക്കുന്നത്.

ആ ഫോട്ടോയ്‌ക്കൊപ്പം കുഞ്ചാക്കോ കുറിച്ചത് ഇങ്ങനെ,MEGA M ന്റെ ലെൻസിലൂടെ ഇസ്സുവിന്റെ ഫോട്ടോസ് എടുക്കുന്നു. രണ്ടുപേരും MEGA M ന്റെ ഒരു ആരാധകനായ എന്റെ ലെൻസിൽ എടുത്തു.ചാക്കോച്ചന്റെ ഈ പോസ്റ്റിന് ലൈക്കും കമ്മെന്റുമായി എത്തിയത്.അതുപോലെ തന്നെ മമ്മൂട്ടി മറ്റ് താരങ്ങളുടെ ഫോട്ടോസ് എടുക്കാറുണ്ട്. അതെല്ലാം തന്നെ പ്രേക്ഷകർ ഏറ്റെടുത്തിട്ടുമുണ്ട്.

FACEBOOK POST

Scroll to Top