മമ്മൂട്ടിയും ദുൽഖറും അവധിക്കാലം ആസ്വദിക്കാൻ കുടുംബസമേതം ലണ്ടനില്‍ ; ചിത്രങ്ങൾ വൈറൽ!!

അവധിക്കാലം ആഘോഷിക്കാൻ ലണ്ടനിലെത്തിയ മമ്മൂട്ടിയുടെയും കുടുംബത്തിന്റെയും ചിത്രങ്ങൾ വൈറലാവുന്നു. മമ്മൂട്ടി, സുൽഫത്ത്, ദുൽഖർ, മകൾ മറിയം എന്നിവരെ ചിത്രത്തിൽ കാണാം.ദുൽഖറിന്റെ ഫാൻ ഗ്രൂപ്പുകളിലാണ് ചിത്രങ്ങൾ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.ലണ്ടൻ എയർപോർട്ടിൽ നിന്നുള്ള ചിത്രങ്ങളാണിതെന്നാണ് സൂചന.

ഭീഷ്മപർവ്വം, പുഴു, സിബിഐ 5- ദ ബ്രെയിൻ എന്നീ ചിത്രങ്ങളാണ് ഒടുവിൽ റിലീസിനെത്തിയ മമ്മൂട്ടി ചിത്രങ്ങൾ. നിർമാതാവു കൂടിയാകുന്ന ‘നൻപകൽ നേരത്ത് മയക്കം’, ‘റോഷാക്ക്’ എന്നിവയാണ് ചിത്രീകരണം പൂർത്തിയാക്കിയ മമ്മൂട്ടിയുടെ പുതിയ ചിത്രങ്ങൾ. ഒരാഴ്ച മുൻപാണ് റോഷാക്കിന്റെ ചിത്രീകരണം തീർന്നത്.ദുൽഖർ നിർമാണവും വിതരണവും നിർവ്വഹിക്കുന്ന പ്യാലി ഇന്ന് തിയേറ്ററുകളിൽ എത്തിയിരിക്കുകയാണ്.‘സീതാ രാമം’ എന്ന ചിത്രമാണ് ദുൽഖറിന്റെതായി ഇനി റിലീസ് ചെയ്യാനുള്ളത്.

Scroll to Top