‘എത്രയും വേഗം ഈ പരിപാടി തീര്‍ക്കണം’, ഒരുപാട് അത്യാവശ്യക്കാർ കാണും : ബ്ലോക്ക് കണ്ട് മമ്മൂട്ടി!! വിഡിയോ

പ്രായം പിന്നോട്ട് എന്ന ഖ്യാതി കേട്ട് മടുത്ത ഒരു താരമാണ് മമ്മൂക്ക. അഭിമുഖത്തിൽ ആയാൽ തന്നെയും മമ്മൂട്ടി നേരിടുന്ന ഒരു ചോദ്യമാണ് സൗന്ദര്യത്തിന്റെ രഹസ്യം എന്താണ് എന്നുള്ളത്. എന്നാൽ പലപ്പോഴും താരം തന്നെ അതിന് രസകരമായ കമ്മെന്റും നൽകാറുണ്ട്.പ്രിയ താരത്തെ ഒരു നോക്ക് കാണാൻ ജനസാഗരമായിരുന്നു ഇന്ന് ഹരിപ്പാട്.ഹരിപ്പാട് പുതിയതായി ആരംഭിക്കുന്ന സ്ഥാപനം ഉദ്ഘാടനം ചെയ്യാനെത്തിയതാണ് മമ്മൂട്ടി.

നിരവധി പേരാണ് ഇവരുടെ പ്രിയ താരത്തെ ഒരു നോക്ക് കാണാനായി തടിച്ചു കൂടിയത്.നമ്മള്‍ ഇത്രയും നേരം ഈ റോഡ് ബ്ലോക്ക് ആക്കി നിര്‍ത്തിയിരിക്കുകയാണ്. എത്രയും വേഗം ഈ പരിപാടി തീര്‍ത്തുപോയാലെ അത്യാവശ്യക്കാര്‍ക്ക് പോകാന്‍ കഴിയൂ. നമ്മള്‍ സന്തോഷിക്കുവാണ്. പക്ഷേ അവര്‍ക്ക് ഒരുപാട് അത്യാവശ്യം കാണും. ഞാന്‍ ഈ പരിപാടി നടത്തി വേഗം പോകും. നമുക്ക് വീണ്ടും കാണാം’. മമ്മൂട്ടിയുടെ ഇ വാക്കുകളാണ് ഇപ്പോൾ വൈറലായിരിക്കുന്നത്.ആലപ്പുഴ എം.പി എ.എം ആരിഫ്, ഹരിപ്പാട് എംഎല്‍എ രമേശ് ചെന്നിത്തലല എന്നിവരും ചടങ്ങില്‍ ഉണ്ടായിരുന്നു.

മലയാള ചലച്ചിത്ര ലോകത്തെ അദ്ഭുത പ്രതിഭാസമാണ് മമ്മൂട്ടിയെന്ന് രമേശ് ചെന്നിത്തല. കാലങ്ങളായി ഇതേ രൂപത്തില്‍ നാം മമ്മൂക്കയെ കാണുകയാണെന്നും ചെന്നിത്തല പറഞ്ഞു. കേരളത്തിലെ ജനങ്ങളുമായി ഹൃദയബന്ധം സ്ഥാപിച്ച നടനെന്ന് എ.എം ആരിഫും പറഞ്ഞു.

Scroll to Top