ബോബി സഞ്ജയ് ചിത്രത്തിൽ മുഖ്യമന്ത്രി വേഷത്തിൽ മമ്മൂട്ടി നായകനായി എത്തുന്നു.

ബോബി സഞ്ജയ് ചിത്രങ്ങൾ പ്രേക്ഷകരെല്ലാം ഇഷ്ടപെടുന്ന കഥകളാണ്.അവസാനമായി ഇവർ തിരക്കഥ വഹിച്ചിരുന്ന ഉയരെ ചിത്രം നിരവധി കളക്ഷൻ ലഭിച്ച ഒന്നാണ്അടുത്തതായി മമ്മൂടിയെ കേന്ദ്രകഥാപാത്രമാക്കി സിനിമ ചെയുന്നു എന്നാണ് പുറത്ത് വരുന്ന വാർത്തകൾ.ഇച്ചായീസ് പ്രൊഡക്ഷന്റെ ബാനറിൽ സന്തോഷ് വിശ്വനാഥനാണ് ചിത്രം സംവിധാനം ചെയുന്നത്.ചിത്രത്തിൽ മമ്മൂട്ടി കേരള മുഖ്യമന്ത്രിയുടെ വേഷത്തിലാകും എത്തുന്നത്.പുറത്ത് വരുന്ന വാർത്തകളുടെ അടിസ്ഥാനത്തിൽ വൺ എന്നാണ് ചിത്രത്തിന്റെ പേര്.ഈ വർഷം തന്നെ ചിത്രത്തിന്റെ ഷൂട്ടിങ് തുടങ്ങുമെന്നാണ് അറിയിപ്പ്.വിഷ്ണു ഉണ്ണികൃഷ്‌ണൻ,രഞ്ജി പണിക്കർ,ശ്രീനിവാസൻ എന്നിവരും ചിത്രത്തിൽ പ്രധാനകഥാപാത്രത്തിലെത്തുന്നു.എന്നാൽ ഇതേകുറിച്ചൊന്നും ഒഫീഷ്യലായി അന്നൗൺസ് ചെയ്തിട്ടില്ല .അതിനായി പ്രേക്ഷകർ കാത്തിരിക്കുകയാണ്.കോടികളുടെ ബഡ്ജറ്റിൽ നിർമിക്കുന്ന മാമാങ്കത്തിന്റെ ഷൂട്ടിങ്ങിലാണ് മമ്മൂക്ക ഇപ്പോൾ.അതുകഴിഞ്ഞ് രമേഷ് പിഷാരടിയുടെ ചിത്രമാകും ഉണ്ടാകുക.ശേഷം മാത്രമേ ഈ ചിത്രത്തിന്റെ ഷൂട്ടിങ് തുടങ്ങുക ഉള്ളൂ.

Scroll to Top