ഹർ ഘർ തിരംഗ’ ക്യാംപെയ്ന്റെ ഭാഗമായി സുഹൃത്തുക്കളും സഹപ്രവർത്തകരും ഒപ്പം വീട്ടിൽ ദേശീയ പതാക ഉയർത്തി മമ്മൂട്ടി !!

‘ഹർ ഘർ തിരംഗ’ ക്യാംപെയ്ന്റെ ഭാഗമായി വീട്ടിൽ ദേശീയ പതാക ഉയർത്തി മമ്മൂട്ടി .സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികാഘോഷത്തിന്റെ ഭാഗമായി വീടുകൾക്ക് മുകളിൽ ത്രിവർണ്ണ പതാക ഉയർത്തുകയാണ് ഹർ ഘർ തിരംഗ പരിപാടിയിലൂടെ കേന്ദ്ര സർക്കാർ ലക്ഷ്യമിടുന്നത്.ഭാര്യ സുൽഫത്ത്, നിർമാതാക്കളായ ആന്റോ ജോസഫ്, എസ്. ജോർജ്, സ്റ്റാഫ് അംഗങ്ങൾ എന്നിവർക്കൊപ്പമാണ് കൊച്ചിയിലെ വീട്ടിൽ പതാക ഉയർത്തിയത്.

കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്‍റെ നേതൃത്വത്തിൽ നടക്കുന്ന പരിപാടി സംസ്ഥാനങ്ങളിൽ മുഖ്യമന്ത്രിമാരും, കേന്ദ്ര ഭരണ പ്രദേശങ്ങളിൽ ലെഫ്റ്റനന്‍റ് ഗവർണര്‍മാരുമാണ് ഏകോപിപ്പിക്കുക.കൊച്ചി എളമക്കരയിലെ വീട്ടിൽ മോഹൻലാലും പതാക ഉയര്‍ത്തിയിരുന്നു.ഹർ ഘർ തിരംഗ’ ക്യാംപെയ്നിന്റെ ഭാഗമായി സംസ്ഥാനത്തെ പല രാഷ്ടീയ നേതാക്കളുടെ വീടുകളിലും ദേശീയ പതാക ഉയർത്തി.

Scroll to Top