രണ്ട് കോടി കേറ്റി പറയട്ടെ എന്ന് പ്രൊഡ്യൂസർ പറഞ്ഞപ്പോൾ..തള്ളണ്ട കൃത്യമായിട്ട് പറയാൻ പറഞ്ഞ് മമ്മൂക്ക.

പ്രേക്ഷകർ ഒന്നടങ്കം ആകാംഷയോടെ കാത്തിരിക്കുകയാണ് മമ്മൂട്ടി – വൈശാഖ് ചിത്രം “മധുര രാജ” യ്ക്ക് വേണ്ടി .2010ലെ ബ്ലോക്ക്ബസ്റ്റർ ചിത്രമായ ‘പോക്കിരിരാജ’യിലെ ‘രാജ’യായി മമ്മൂട്ടി വീണ്ടും എത്തുന്നത്. .പുലിമുരുകൻ ശേഷം വൈശാഖ് – ഉദയ കൃഷ്ണ – പീറ്റർ ഹെയ്ൻ സഖ്യം വീണ്ടും ഒന്നിക്കുന്നു എന്നതും ചിത്രത്തിന്റെ പ്രത്യേകതയാണ്.പീറ്റർ ഹെയ്ൻ ആദ്യമായിട്ടാണ് ഒരു മമ്മൂട്ടി ചിത്രത്തിന് സ്റ്റണ്ട് ഒരുക്കിയത് .പോക്കിരിരാജ റിലീസ് ചെയ്ത് 8 വർഷങ്ങൾക്ക് ശേഷമാണ് മമ്മൂട്ടിയും വൈശാഖും അടുത്ത ചിത്രത്തിനായി ഒരുമിച്ചത്.മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും വലിയ മാസ്സ് ചിത്രമായിട്ടാണ് ചിത്രം ഒരുക്കിയിരിക്കുന്നത് .തമിഴ് യുവതാരം ജയ് ചിത്രത്തിൽ മമ്മൂട്ടിയുടെ കൂടെ മുഴുനീള വേഷത്തിൽ അഭിനയിക്കുന്നുണ്ട് .മലയാളത്തിൽ പുലിമുരുകൻ അടക്കം തെലുങ്കു ചിത്രങ്ങളിൽ സ്ഥിര സാന്നിധ്യമായ ജഗപതി ബാബു മധുര രാജയിൽ വില്ലൻ കഥാപാത്രമായി എത്തുന്നു.

റിലീസിന് മുൻപായുള്ള പ്രെസ്സ്മീറ്റിൽ ആണ് സംഭവം . രണ്ട് കോടി കേറ്റി പറയട്ടെ എന്ന് പ്രൊഡ്യൂസർ പറഞ്ഞപ്പോൾ..തള്ളണ്ട കൃത്യമായിട്ട് പറയാൻ പറഞ്ഞ് മമ്മൂക്ക.[വീഡിയോ] 10:20 മുതൽ കാണുക

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top