സേതുരാമയ്യർ ആയി മമ്മൂട്ടിയുടെ പുതിയ ലുക്ക്; ഒരു കുറി തൊട്ടപ്പോൾ ഫോട്ടോ വൈറൽ

കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ വൈറലായത് മമ്മൂട്ടിയുടെ ഒരു പുതിയ ചിത്രമാണ്. സിബിഐ അഞ്ചാം ഭാഗത്തിലേത് എന്ന പേരിൽ ഒരു ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. മമ്മൂട്ടി ഒരു ചന്ദനക്കുറി തൊട്ട് നിൽക്കുന്ന ചിത്രം ആരാധകർ വലിയ ആവേശത്തോടെ ഏറ്റെടുക്കകയും ചെയ്തു. സിബിഐ ഓഫീസറുടെ ഗെറ്റപ്പിൽ ഉള്ള മമ്മൂട്ടിയുടെ ചിത്രങ്ങൾ നേരത്തെ ഈ ചിത്രത്തിന്റെ സെറ്റിൽ നിന്ന് പുറത്തു വന്നിരുന്നു എങ്കിലും, ഇപ്പോൾ പുറത്തു വന്നിരിക്കുന്ന മമ്മൂട്ടിയുടെ പുതിയ ലുക്ക് ഏറെ ശ്രദ്ധ നേടുകയാണ്.

ഇപ്പോഴിതാ ചിത്രം എഡിറ്റ് ചെയ്ത വ്യക്തി തന്നെ വൈറൽ ഫോട്ടോയെക്കുറിച്ച് പ്രതികരണവുമായി എത്തിയിരിക്കുകയാണ്.ജോബി ജോബിൻ ജോസഫ് എന്ന വ്യക്തിയാണ് ഫോട്ടോ എഡിറ്റ് ചെയ്തത്. ‘ഒരു കുറി തൊട്ടപ്പോൾ ഫോട്ടോ വൈറൽ’ എന്ന് ചിത്രത്തെക്കുറിച്ച് ജോബിൻ പറയുന്നു. ഫേസ്ബുക്കിലൂടെയാണ് ജോബിന്റെ പ്രതികരണം.

മമ്മൂട്ടിയുടെ മികച്ച കഥാപാത്രങ്ങളിൽ ഒന്നായിരുന്നു സി.ബി.ഐ യിലെ സേതുരാമയ്യർ. സി.ബി.ഐ. സീരിസിലെ അഞ്ചാമത്തെ ചിത്രം കഴിഞ്ഞ ദിവസമാണ് ചിത്രീകരണം ആരംഭിച്ചത്.താരനിരയില്‍ രമേഷ് പിഷാരടിയും ദിലീഷ് പോത്തനും ലിജോ പെല്ലിശ്ശേരിയുമുണ്ടെന്നതാണ് പ്രത്യേകത. സായികുമാര്‍, രഞ്ജിപണിക്കര്‍, സൗബിന്‍ ഷാഹിര്‍ എന്നിവരുടെ പേരുകള്‍ നേരത്തേ പ്രഖ്യാപിച്ചിരുന്നു. സ്വര്‍ഗ്ഗചിത്ര അപ്പച്ചനാണ് ചിത്രം നിര്‍മ്മിക്കുന്നത്. അഖില്‍ ജോര്‍ജ്ജാണ് ഛായാഗ്രാഹകന്‍. ഇത്തവണ സിബിഐ ടീമില്‍ സേതുരാമയ്യര്‍ക്കൊപ്പം ഉണ്ടാവുക രണ്ട് ലേഡി ഓഫീസേഴ്‌സ് ആവുമെന്ന് റിപ്പോർട്ടുകൾ ഉണ്ട്. ചിത്രത്തിൽ നായികയായി മഞ്ജു വാര്യർ എത്തുമെന്ന് നേരത്തെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.

Scroll to Top