‘മമ്മൂക്ക..’ എന്ന് വിളിച്ച് സ്ക്രീനിൽ ഉമ്മ വച്ച് കുഞ്ഞ് ; വൈറൽ വിഡിയോ

മമ്മൂക്കയ്ക്ക് ഉമ്മ കൊടുക്കുന്ന ഒരു കുഞ്ഞിന്റെ വിഡിയോയാണ് ഇന്ന് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. മമ്മൂക്ക..’എന്ന് പേര് വിളിച്ചാണ് ഉമ്മ കൊടുക്കുന്നത്. മൊബൈൽ സ്‌ക്രീനിലാണ് ഇ കുഞ്ഞിന്റെ സ്നേഹപ്രകടനം. മുന്നിലെ മൊബൈൽ സ്ക്രീനിൽ മമ്മൂട്ടിയെ കാണുമ്പോഴെല്ലാം സ്നേഹം കൊണ്ട് ഉമ്മ വയ്ക്കുകയാണ് ഈ കുഞ്ഞ്.മമ്മൂട്ടി എന്തിയേ എന്ന് ചോദിക്കുമ്പോൾ സ്ക്രീനിൽ കുഞ്ഞ് െതാട്ട് കാണിക്കും.വിഡിയോ വൈറലായതോടെ മമ്മൂട്ടി ആരാധകർ വിഡിയോ പങ്കിട്ടു.

Scroll to Top