അതിജീവന നായികയ്ക്ക് പിന്തുണ അറിയിച്ച് മമ്മൂക്കയും ദുൽഖറും !!!

ഒപ്പം നിന്നവർക്ക് നന്ദി പറഞ്ഞ് ആക്രമിക്കപ്പെട്ട നടി. താരം തന്റെ ഇന്റഗ്രമിൽ പങ്കുവെച്ച പോസ്റ്റാണ് വൈറലായത്.തന്റെ ഈ 5 വർഷത്തിൽ ഉണ്ടായ അ ടിച്ചമ ർത്തപെടലും എന്നാൽ കൂട്ടായി നിന്നവരെ കുറിച്ചുമാണ് പോസ്റ്റിൽ പറയുന്നത്.താരത്തിന്റെ ഈ പോസ്റ്റിന് മലയാള സിനിമയിലെ ഒരു പിടി പുതുമുഖങ്ങൾ ആണ് താരത്തിന് പിന്തുണയുമായി എത്തിയത്.

ഇപ്പോഴിതാ താരത്തിന് പിന്തുണയുമായി മമ്മൂട്ടിയും ദുൽക്കറും. വിത്ത് യു എന്നാണ് താരത്തിന്റെ പോസ്റ്റ് ഷെയർ ചെയ്ത മമ്മൂക്ക ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചത്. ഇൻസ്റ്റാഗ്രാം സ്റ്റോറിയിലൂടെ നടിയുടെ കുറിപ്പ് പങ്കുവെച്ചുകൊണ്ടാണ് നടൻ തന്റെ പിന്തുണ അറിയിച്ചത്. ലവ് ഇമോജിയും നടിയുടെ കുറിപ്പിന് അദ്ദേഹം നൽകിയിട്ടുണ്ട്. നേരത്തെ മഞ്ജു വാര്യർ, പൃഥ്വിരാജ്, ടൊവിനോ തോമസ്, കുഞ്ചാക്കോ ബോബൻ, ആഷിഖ് അബു, അന്നാ ബെൻ, പാർവതി, റിമ കല്ലിങ്കൽ, ഐശ്വര്യ ലക്ഷ്മി, ബാബുരാജ് തുടങ്ങി നിരവധി താരങ്ങൾ വിഷയത്തിൽ അതിജീവിതയ്ക്ക് പിന്തുണ അറിയിച്ചിരുന്നു.‘ധൈര്യം’ എന്ന അടിക്കുറിപ്പോടെയായിരുന്നു പൃഥ്വിരാജ് നടിയുടെ കുറിപ്പ് പങ്കുവച്ചത്.

Scroll to Top