ശരീരത്തിന്റെ നിറം നഷ്ടപ്പെടുന്നു. തന്നിലെ ത്വക്ക് രോഗത്തെ തുറന്ന് കാട്ടി മംമ്ത മോഹൻദാസ്.

2005 ൽ ഹരിഹരൻ സംവിധാനം ചെയ്ത മയൂഖം എന്ന മലയാളചിത്രത്തിലൂടെയാണ് മംത സിനിമാരംഗത്ത് അരങ്ങേറ്റം കുറിക്കുന്നത്. ഈ ചിത്രം ഒരു വിജയമായിരുന്നില്ല എങ്കിലും ഇതിലെ ഇന്ദിര എന്ന കഥാപാത്രമായുള്ള മമതയുടെ അഭിനയം ശ്രദ്ധേയമായിരുന്നു. പിന്നീട് മമ്മൂട്ടി നായകനായി അഭിനയിച്ച ബസ്സ് കണ്ടക്ടർ എന്ന ചിത്രത്തിലും അഭിനയിച്ചു. അതിനുശേഷം സുരേഷ് ഗോപി നായകനായ അത്ഭുതം, ലങ്ക എന്നീ ചിത്രങ്ങളിലും, ജയറാം നായകനായ മധുചന്ദ്രലേഖ എന്നീ ചിത്രങ്ങളിലും അഭിനയിച്ചു. മോഹൻലാലിനൊപ്പം ബാബ കല്യാണിയിൽ നായികയായി അഭിനയിച്ചു.

ആ വർഷം തന്നെ, കറു പഴനിയപ്പൻ സംവിധാനം ചെയ്ത ശിവപ്പതികാരം എന്ന ചിത്രത്തിൽ വിശാലിന്റെ നായികയായി തമിഴ് സിനിമാ രംഗത്തും അരങ്ങേറി.ഈ ചിത്രം ഒരു ശരാശരി വിജയമായിരുന്നു. 2007 ൽ മമത തെലുങ്കിൽ ശങ്കർദാദ സിന്ദാബാദ് എന്ന ചിത്രത്തിൽ പിന്നണിഗാനം പാടി. കൂടാതെ തെലുഗു ചിത്രങ്ങളിലും മമത അഭിനയിച്ചു.മംമ്ത തന്നെ ബാധിച്ച അർബുദത്തോട് ആത്മവിശ്വാസത്തോടെ പോരാടുകയും അതിനെ അതിജീവിക്കുകയും ചെയ്തു. ക്യാന്‍സര്‍ രണ്ടുതവണ ശരീരത്തെ കീഴ്‌പ്പെടുത്തിയിട്ടും അതിനെ അതിജീവിച്ച് സിനിമാലോകത്തേക്ക് തിരിച്ചുവന്നു.

അവസാനമായി താരത്തിന്റെ റിലീസ് ചെയ്ത ചിത്രം സൗബിൻ നായകനായ മ്യാവു എന്ന ചിത്രമാണ്.മമ്തയുടേതായി 2022 ല്‍ നിരവധി ചിത്രങ്ങള്‍ പുറത്തിറങ്ങിയത്.മഹേഷും മാരുതിയും, രാമ സേതു, ജൂതന്‍, അണ്‍ലോക്ക് എന്നിവയാണ് മലയാളത്തിലേതായി പുറത്തിറങ്ങാനുള്ള ചിത്രങ്ങള്‍.തമിഴില്‍ ഊമൈ മിഴികള്‍, തെലുങ്കില്‍ രുദ്രാംഗി എന്നീ ചിത്രങ്ങളും പുറത്തിങ്ങാനുണ്ട്.തരത്തിന്റർ 26 മത് വയസിലാണ് കാൻസർ എന്ന രോഗം പിടിപെടുന്നത്. അന്ന് മുതലേ ജീവിതത്തിലേക്ക് ഉള്ള അതിജീവനം ആയിരുന്നു മമ്ത.ഒരുപാട് പേർക്കാണ് താരം മോട്ടിവേഷൻ നൽകുന്നത്.

ഇപ്പോഴിതാ മമ്ത പങ്കുവച്ച ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത്.ചിത്രത്തിൽ തനിക്ക് വെള്ളപ്പാണ്ട് എന്ന ത്വക്ക് രോഗം പിടിപെട്ടത് തുറന്ന് കാണിക്കുന്നു. ഒരു കറുപ്പ് ഉടുപ്പും പാന്റും അണിഞ്ഞ് കയ്യിൽ കോഫിയും പിടിച്ചാണ് താരം ഉള്ളത്. ചിത്രങ്ങൾക്ക്‌ ക്യാപ്ഷൻ നൽകിയിരിക്കുന്നത് ഇങ്ങനെ,പ്രിയപ്പെട്ട സൂര്യൻ, മുമ്പെങ്ങുമില്ലാത്ത വിധം ഞാൻ ഇപ്പോൾ നിന്നെ സ്വീകരിക്കുന്നു… എനിക്ക് നിറം നഷ്ടപെടുന്നു എന്ന് കണ്ടെത്തിയിരിക്കുന്നു.മൂടൽമഞ്ഞിലൂടെ നിന്റെ ആദ്യ കിരണങ്ങൾ മിന്നിമറയുന്നത് കാണാൻ നിന്നേക്കാൾ നേരത്തെ എല്ലാ ദിവസവും ഞാൻ എഴുന്നേൽക്കും. നിനക്കുള്ളതെല്ലാം തരൂ.. നിന്റെ അനു​ഗ്രഹത്താൽ ഇന്നുമുതൽ എന്നും ഞാൻ കടപ്പെട്ടവളായിരിക്കും.നിരവധി പേരാണ് ലൈക്കും കമ്മെന്റുമായി എത്തിയത്.

Scroll to Top