സർക്കാർ ഉദോഗസ്ഥർപോലും കൊണ്ട്പോകാൻ മടിക്കുന്ന സർക്കാർ ആശുപത്രിയിലേക്ക് ഭാര്യയുടെ പ്രസവവുമായി ജില്ലാ കളക്ടർ മനീഷ് അഗർവാൾ.

സർക്കാർ ആശുപത്രികളിലേക്ക് ഇന്നത്തെ കാലത്തെ ഒരുവിധപ്പെട്ടവരൊന്നും കൊണ്ട്പോകാറില്ല.കാരണം അവിടുത്തെ ചികിത്സയോട് ആർക്കും തന്നെ വിശ്വാസം പോരാ.എന്നാൽ ഈ കാലഘട്ടത്തിലെ ഹോസ്പിറ്റലുകൾ എല്ലാം തന്നെ വളരെ സംവിധാനങ്ങൾ ഏറിയതാണ്.മൾട്ടിസ്പെഷ്യലിറ്റി ഹോസ്പിറ്റലുകളോട് സാമ്യമുള്ള രീതിയിലാണ് എല്ലാ പ്രവർത്തനങ്ങളും.സർക്കാർ ആശുപത്രിയിലേക്ക് കൊണ്ട് പോകാൻ മടിക്കുന്നവർക്ക് മാതൃകയും പ്രചോദനവും നൽകുകയാണ് ജില്ലാ കളക്ടർ മനീഷ് അഗർവാൾ.ഒഡീഷ്യയിലെ മാൽക്കഗിരി ജില്ലാ കളക്ടറാണ് മനീഷ്.ഭാര്യ സോനത്തിന്റെ പ്രാഥമിക ചികിത്സയ്ക്കായാണ് ആദ്യമായി എത്തുന്നത്.പിന്നീട് അവിടുത്തെ ചികിത്സ ഇഷ്ടമായതിനെ തുടർന്നാണ് അവിടെ സ്ഥിരമാക്കാൻ തീരുമാനിക്കുന്നത്.ഭാര്യയുടെ സമ്മതം കൂടിയായപ്പോൾ എല്ലാം ശുഭം.
ജൂലൈ നാലിനാണ് കളക്ടർ മനീഷിന് ആൺകുഞ്ഞ് പിറന്നത്.മാൽക്കഗിരി ഡിഎച്ച്എച്ച് ആശുപത്രിയിൽ സൗകര്യങ്ങൾ മറ്റ് സമീപത്തുള്ള മറ്റേത് ആശുപത്രിയിലേതിനേക്കാളും മികച്ചതാണ്. വരും വർഷങ്ങളിൽ ആശുപത്രിയുടെ സൗകര്യം കൂടുതൽ മെച്ചപ്പെടുത്താൻ ശ്രമിക്കുമെന്നും കലക്ടർ അറിയിച്ചു. ജനങ്ങൾക്ക് ഗുണമേന്മയുള്ള ചികിൽസ ഉറപ്പുവരുത്തുമെന്നും കലക്ടർ അറിയിച്ചു. മെച്ചപ്പെട്ട ചികിൽസ ലഭിക്കാൻ ഭുവനേശ്വറിലോ വിശാഖപട്ടണത്തോ ആണു സർക്കാർ ഉദ്യോഗസ്ഥർ പോകാറുള്ളത്. ഈ പതിവു കലക്ടർ മാറ്റിയതിന്റെ സന്തോഷത്തിലാണ് ആശുപത്രി അധികൃതർ. മനിഷും ഭാര്യയും കുഞ്ഞും ആശുപത്രിയിലുള്ള ചിത്രം സംസ്ഥാന ആരോഗ്യ–കുടുംബക്ഷേമ വകുപ്പ് ട്വീറ്റു ചെയ്തു.