മലയാളി പെണ്ണിന് തമിഴ് പയ്യൻ, മഞ്ജിമ മോഹൻ വിവാഹിതയായി, വൈറലായി ഫോട്ടോസ്.

നടി മഞ്ജിമ മോഹന്‍ വിവാഹിതയായി. നടൻ കാർത്തിക്കിന്റെ മകനും തമിഴ് യുവതാരവുമായ ഗൗതം കാർത്തിക്കാണ് വരൻ. ചെന്നൈയിലെ ഗ്രീൻ മിഡോസ് റിസോർട്ടിൽ വച്ചായിരുന്നു ചടങ്ങ്. ചടങ്ങിൽ കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളും മാത്രമാണ് പങ്കെടുക്കുത്തത്.ഗൗതമിന്‍റെയും മഞ്ജിമയുടെയും പ്രീ-വെഡ്ഡിംഗ് ഷൂട്ടിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു. കഴിഞ്ഞ ഒക്ടോബർ 31 ന് ആണ് ഇവർ പ്രണയത്തിൽ ആണ് എന്ന വിവരം അറിയിച്ചത്.

അതോടെ വിവാഹത്തെ കുറിച്ചുള്ള ചോദ്യങ്ങൾ ആയി പിന്നീട്.വിവാഹചിത്രങ്ങൾ എല്ലാം തന്നെ സോഷ്യൽ മീഡിയയിൽ വൈറൽ ആണ്.സിമ്പുവിന്റെ ഗ്യാങ്സ്റ്റർ ചിത്രമായ ‘പത്ത് തല’, ‘1947 ആഗസ്റ്റ് 16’ എന്നിവയാണ് ഗൗതമിന്റെ പുതിയ ചിത്രങ്ങൾ. ‘ഒക്ടോബർ 31 ലേഡീസ് നൈറ്റ്’ ആണ് മഞ്ജിമയുടെ ഏറ്റവും പുതിയ ചിത്രം.മലയാളത്തിൽ ഒരുപിടി നല്ല കഥാപാത്രങ്ങൾ സമ്മാനിച്ച താരമാണ് മഞ്ജിമ മോഹൻ.2000 ത്തിൽ തന്നെ ബാലതാരമായി സിനിമയിൽ സജീവ സാന്നിധ്യമായിരുന്നു.

മധുരനൊമ്പരക്കാറ്റ് എന്ന ചിത്രത്തിലെ അഭിനയത്തിനു കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം നേടിയിരുന്നു. അതിനു ശേഷം ചലച്ചിത്ര രംഗത്തു നിന്നു വിട്ടുനിന്ന മഞ്ജിമ തന്റെ വിദ്യാഭ്യാസ കാര്യങ്ങളിൽ ശ്രദ്ധ കൊടുത്തു. 2015ൽ ഒരു വടക്കൻ സെൽഫി എന്ന ചിത്രത്തിലൂടെ മഞ്ജിമ വീണ്ടും ചലച്ചിത്ര രംഗത്തേക്ക് തിരിച്ചു വന്നു. താരത്തിന് ഒരു അപകടം ഉണ്ടായി.അതെത്തുടർന്ന്, കാലിനു പരു ക്കേറ്റ് കുറേകാലം സ്വയം നടക്കാനാകാത്ത അവസ്ഥയിലായിരുന്നു.മഞ്ജിമ ശസ്ത്രക്രിയ‌യ്ക്കും വിധേയയായിരുന്നു.

Scroll to Top