അജിത്തിനൊപ്പം ബൈക്കിൽ ലഡാക്കിലേക്ക് മഞ്ജു വാര്യർ; സന്തോഷം പങ്കുവച്ച് താരം

പ്രേക്ഷകർക്ക് ഏറെ ഇഷ്ടമുള്ള തമിഴ് താരമാണ് അജിത്ത്.തമിഴിൽ കൂടാതെ തെലുങ്ക്, ഹിന്ദി എന്നീ ഭാഷകളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. ഇദ്ദേഹം മൂന്നു തവണ മികച്ച നടനുള്ള ഫിലിംഫെയർ അവാർഡ്‌ വാങ്ങിയ നടനാണ്‌ . ഇദ്ദേഹം തൊണ്ണൂറുകളുടെ അവസാനത്തിൽ തമിഴിലെ പ്രശസ്തനായ നടനായി. അരങ്ങേറ്റ ചിത്രം തെലുങ്ക് ചിത്രമായ പ്രേമ പുസ്തകം ആണ്. ഇത് 1992 ൽ പുറത്തിറങ്ങി.പക്ഷേ അജിത്തിന്റെ ശ്രദ്ധേയനാക്കിയ ചിതം തമിഴിലെ കാതൽ കോട്ടൈ എന്ന ചിത്രമാണ്.നിരവധി ആരാധകരാണ് താരത്തിനുള്ളത്. തലൈയ് എന്നാണ് അറിയപെടുന്നത്.സൂപ്പർസ്റ്റാർ അജിത്തിന്റെ നായികയായി മഞ്ജു വാരിയർ വീണ്ടും തമിഴിലേയ്ക്ക്.

എച്ച്. വിനോദ് സംവിധാനം ചെയ്ത വാലിമൈ ആയിരുന്നു അജിത്തിന്റേതായി പുറത്തിറങ്ങിയ അവസാന ചിത്രം. ബോക്‌സ് ഓഫീസ് ഹിറ്റായ വാലിമൈക്ക് പിന്നാലെ അതേ സംവിധായകന്റെ പുതിയ ചിത്രവുമായി അജിത്ത് വീണ്ടും എത്തുകയാണ്.ധനുഷ് ചിത്രം അസുരനു ശേഷം മഞ്ജു അഭിനയിക്കുന്ന രണ്ടാമത്തെ തമിഴ് ചിത്രമാണിത്.ബാങ്ക് മോഷണമാണ് ചിത്രത്തിന്റെ പ്രമേയം. ഇപ്പോഴിതാ അജിത്തിന് ഒപ്പം ലഡാക്കിലേക്ക് ബൈക്ക് ട്രിപ്പ് പോയതിന്റെ സന്തോഷം സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചിരിക്കുകയാണ് മഞ്ജു വാര്യർ. ഇരുവരും ഒന്നിക്കുന്ന എകെ 61 എന്ന ചിത്രത്തിന്റെ ഭാ​ഗമായാണ് താരങ്ങൾ ലാഡാക്കിൽ എത്തിയതെന്നാണ് വിവരം.

“ഞങ്ങളുടെ സൂപ്പർ സ്റ്റാർ റൈഡർ അജിത് കുമാർ സാറിന് വലിയ നന്ദി! ഒരു തീക്ഷ്ണ യാത്രികൻ ആയതിനാൽ, ഫോർ വീലറിൽ ആയിരക്കണക്കിന് മൈലുകൾ സഞ്ചരിക്കാനുള്ള അവസരം എനിക്കുണ്ടായിട്ടുണ്ട്. ആദ്യമായിട്ടാണ് ഇരുചക്രവാഹനത്തിൽ ടൂർ നടത്തുന്നത്. ആവേശഭരിതരായ ബൈക്ക് യാത്രക്കാരുടെ ഈ അത്ഭുതകരമായ ഗ്രൂപ്പിൽ ചേരാൻ എന്നെ ക്ഷണിച്ചതിന് അഡ്വഞ്ചർ റൈഡേഴ്‌സ് ഇന്ത്യയ്ക്ക് വലിയ നന്ദി. ഒത്തിരി സ്നേഹം”, എന്നാണ് മഞ്ജു വാര്യർ ചിത്രങ്ങൾക്കൊപ്പം കുറിച്ചിരിക്കുന്നത്.

Scroll to Top