“നാമെല്ലാവരും അൽപ്പം തകർന്നവരാണ് “; മഞ്ജു വാര്യര്‍ പകര്‍ത്തിയ ചിത്രം പങ്കിട്ട് ഭാവന !!!

മലയാളികളുടെ പ്രിയപ്പെട്ട അഭിനേത്രിയാണ് ഭാവന.നമ്മള്‍ എന്ന ചിത്രത്തിലൂടെ തുടക്കം കുറിച്ച് തെന്നിന്ത്യന്‍ സിനിമയുടെ പ്രിയനായികയായി മാറുകയായിരുന്നു താരം. യഥാർത്ഥ പേര് കാർത്തിക എന്നാണ്. ഒരു പതിറ്റാണ്ടിലേറെയായി അഭിനയരംഗത്തുള്ള ഭാവന, അറുപതിലധികം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. കന്നഡ സിനിമ നിർമ്മാതാവായ നവീനും ഭാവനയുമായുള്ള വിവാഹം 2018 ജനുവരി 23 നു നടന്നു.2003ൽ വിജയമായിരുന്ന CID മൂസ, ക്രോണിക് ബാച്ചലർ” എന്നീ ചിത്രങ്ങളിലും ഭാവന അഭിനയിച്ചു.

മഞ്ജു വാര്യരുമായി അടുത്ത സൗഹൃദമുണ്ട് ഭാവനയ്ക്ക്.സാഹോദര്യവും സൗഹൃദവുമൊക്കെ കലർന്ന ഒരടുപ്പം കാത്തു സൂക്ഷിക്കുന്നവരാണ് ഇരുവരും. ഒന്നിച്ചുള്ള സൗഹൃദനിമിഷങ്ങൾ ഇരുവരും സോഷ്യൽ മീഡിയയിൽ പങ്കു വയ്ക്കാറുണ്ട്. ഇപ്പോഴിതാ, മഞ്ജു പകർത്തിയ ഭാവനയുടെ ഒരു ചിത്രമാണ് ശ്രദ്ധ കവരുന്നത്.മഞ്ജു വാരിയർ എടുത്ത പോർട്രെയ്റ്റ് ചിത്രമാണ് ഭാവന പങ്കുവെച്ചിരിക്കുന്നത്.മഞ്ഞ പ്രകാശത്തിന്റെ പശ്ചാത്തലത്തിൽ കയ്യിലൊരു ഫോർക്കും പിടിച്ച് ആരോ സംസാരിക്കുന്നത് സാകൂതം ശ്രവിക്കുന്ന ഭാവനയാണ് ചിത്രത്തിലുള്ളത്.

“നാമെല്ലാവരും അൽപ്പം തകർന്നവരാണ്, ആ വിള്ളലുകളിലൂടെയാണല്ലോ വെളിച്ചം വരുന്നത്,” എന്നാണ് ചിത്രം പങ്കു വച്ച് ഭാവന കുറിച്ചത്.ഭാവനയുടെ ചിത്രവും അടിക്കുറിപ്പും സമൂഹമാധ്യമങ്ങളിൽ ചർച്ചയായി. ഭാവനയുടെ വാക്കുകൾ ഏറെ പ്രചോദനാത്മകമാണെന്ന് പ്രേക്ഷകർ കുറിച്ചു.

Scroll to Top