ഡി വൈ എഫ് ഐ ടിവി ചലഞ്ചിൽ ആദ്യ സംഭാവന കാൾ സെന്ററിലേക്കുള്ള ആദ്യകോൾ മഞ്ജുവാര്യരുടേത്,സംഭാവന 5 ടിവി.

ഓൺലൈൻ ക്ലാസുകളുടെ പശ്ചാത്തലത്തിൽ എല്ലാവർക്കും അത് സാധ്യമാകുന്നില്ല എന്നൊരു ആക്ഷേപണം ഉയർന്നിരുന്നു.എന്നാൽ അതിനെതിരെ ഡി വൈ എഫ് ഐ ടിവി ചലഞ്ചുമായി രംഗത്തെത്തിയിരുന്നു.

സിനിമ താരം മഞ്ജു വാര്യർ ചലഞ്ച് പ്രഖ്യാപിച്ചതിന് പിന്നാലെ അഞ്ചു ടിവി വാങ്ങി നൽകാമെന്ന് പറഞ്ഞു.ഈ വിവരം ഡിവൈഎഫ്ഐ നേതാവ് എ.എ റഹീം ഫെയ്സ്ബുക്കിലൂടെയാണ് അറിയിച്ചത്. ഒട്ടേറെ പേരാണ് ഡിവൈഎഫ്ഐ മുന്നോട്ടുവച്ച ആശയത്തിന് പിന്തുണയുമായി രംഗത്തെത്തുന്നത്.റഹീം തന്റെ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത കുറിപ്പ് ഇങ്ങനെ: പ്രിയപ്പെട്ടവരെ, റീസൈക്കിൾ കേരള പുരോഗമിക്കുന്നു. ഇപ്പോൾ ഡിവൈഎഫ്ഐ ഒരു പുതിയ ദൗത്യം കൂടി ഏറ്റെടുക്കുന്നു. ഓൺലൈൻ പഠനം മുടങ്ങാൻ പാടില്ല. നമുക്ക് കരുതലാകണം. ഒന്നിലധികം ടിവി സ്വന്തമായുള്ളവർ ഒരു ടിവി തരാൻ സന്നദ്ധരാകൂ..

ടിവി വാങ്ങി നൽകാൻ സന്നദ്ധരായവർക്കും ഞങ്ങളെ ബന്ധപ്പെടാം. അടുത്തുള്ള ഡി വൈ എഫ് ഐ പ്രവർത്തകരുമായോ സ്റ്റേറ്റ് കാൾ സെന്ററുമായോ ബന്ധപ്പെടാൻ അഭ്യർത്ഥിക്കുന്നു. റീസൈക്കിൾ കേരളയ്ക്കു നൽകി വരുന്ന പിന്തുണയ്ക്ക് നന്ദി രേഖപ്പെടുത്തുന്നു. ടി വി ചലഞ്ച് കൂടി വിജയിപ്പിക്കണമെന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു.

Scroll to Top