ദൈവത്തിന്റെ അദ്ഭുതകരങ്ങളാണ് ഡോക്ടറുടേത് ; ബെൽസ് പാൾസി രോഗം ഭേദമാക്കിയ ഡോക്ടറെ പരിചയപ്പെടുത്തി മനോജ്

സിനിമാ സീരിയല്‍ താരമായി മലയാളി പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായ താരമാണ് ബീന ആന്റണിയും ഭർത്താവ് മനോജ് കുമാറും.മനൂസ് വിഷൻ എന്ന സ്വന്തം യൂ ട്യൂബ് ചാനലിലൂടെ കഴിഞ്ഞ ദിവസം മനോജ് പങ്കുവെച്ച കാര്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. മനോജിന്റെ അസുഖത്തെ കുറിച്ചുള്ള ഒരു വിഡിയോ ഇതിന് മുമ്പ് പങ്കുവെച്ചിരുന്നു. ബെൽസ് പാൾസി രോഗം ബാധിച്ച താരം സുഖംപ്രാപിക്കുന്നു. മുഖം പഴയരൂപത്തിലേയ്ക്ക് മാറിവരുന്നുവെന്നും തൊണ്ണൂറ് ശതമാനം ശരിയായെന്നും വിഡിയോ സന്ദേശത്തിലൂടെ മനോജ് വ്യക്തമാക്കിയിരുന്നു.

ഇപ്പോഴിതാ തന്റെ ബെൽസ് പാൾസി രോഗം ചികിത്സിച്ചു ഭേദമാക്കിയ ഡോക്ടറെ പരിചയപ്പെടുത്തുകയാണ് മനോജ്. നരസിംഹത്തിൽ മോഹൻലാലിനെ പരിചയപ്പെടുത്തുന്നതുപോലെ എന്ന കമന്റോടെയാണ് മനോജ് ഡോ. സംഗീതിനെ ആരാധധകർക്കായി പരിചയപ്പെടുത്തുന്നത്. ഇതോടൊപ്പം ഡോക്ടറുടെ മറ്റു രോഗികളെയും ആശുപത്രിയിലെ നഴ്സുമാരെയും പരിചയപ്പെടുത്തുന്നുണ്ട്. ഡോക്ടറുടെ കൈപ്പുണ്യത്തിൽ പിച്ചവച്ചു തുടങ്ങിയ അബിയ എന്ന പന്ത്രണ്ടു വയസുകാരിയേയും മനോജ് പരിചയപ്പെടുത്തുന്നുണ്ട്. ദൈവത്തിന്റെ അദ്ഭുതകരങ്ങളാണ് തന്നെ രക്ഷിച്ചതെന്നാണ് മനോജ് പറയുന്നത്.

Scroll to Top