‘കല്‍പ്പനയുടെ കസേര ഇന്നും ഒഴിഞ്ഞു കിടക്കുന്നു’ ; ഹൃദ്യമായ കുറിപ്പ് പങ്കുവെച്ച് മനോജ് കെ ജയൻ

മലയാളത്തിന്റെ പ്രിയനടി കൽപ്പന വിടപറഞ്ഞിട്ട് ഇന്ന് ആറു വർഷം പൂർത്തിയാവുകയാണ്.നിരവധി കഥാപാത്രങ്ങളിലൂടെ ഇന്നും മലയാളികളുടെ മനസ്സിൽ ജീവിക്കുന്ന കൽപ്പനയെ ഓർത്തുകൊണ്ടുള്ള നടൻ മനോജ് കെ ജയന്റെ കുറിപ്പാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുന്നത്. എന്നും, സത്യസന്ധമായ, വ്യക്തമായ നിലപാടുകളിലൂടെ സഞ്ചരിച്ച വ്യക്തിത്വമായിരുന്നു മ രണംവരെയും തന്നെ സഹോദരതുല്യനായി കണ്ടുവെന്നും മനോജ് കെ ജയന്‍ കുറിച്ചു.

‘ഓർമ്മപ്പൂക്കൾ കൽപ്പനയ്ക്ക് തുല്യം കൽപ്പന മാത്രം മലയാള സിനിമയിൽ കൽപ്പനയുടെ കസേര ഇന്നും ഒഴിഞ്ഞു കിടക്കുന്നു എന്നും,സത്യസന്ധമായ…വ്യക്തമായ നിലപാടുകളിലൂടെ സഞ്ചരിച്ച വ്യക്തിത്വമായിരുന്നു കല്പനയുടേത്. മ രണം വരെയും എന്നെ സഹോദര തുല്യനായി കണ്ടു ഒരുപാട് സ്നേഹത്തോടെ…നിറഞ്ഞ സ്മരണയോടെ പ്രണാമം.’

Scroll to Top