കൊച്ചു കൊച്ചു ഇണക്കങ്ങളും പിണക്കങ്ങളും, പരസ്പരം ഹൃദയം കോർത്തിട്ട് ഒന്നര വ്യാഴവട്ടം കഴിഞ്ഞു : മനോജ്‌ കുമാർ

സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത് മനോജ്‌ കുമാറിന്റെ ഫേസ്ബുക് പോസ്റ്റാണ്. പോസ്റ്റിൽ വിവാഹം കഴ്ഞ്ഞിട്ട് 19 വർഷം കഴിഞ്ഞ വിവരമാണ് അറിയിക്കുന്നത്. പോസ്റ്റിന്റെ പൂർണരൂപം ഇങ്ങനെ ഞങ്ങൾ പരസ്പരം കൈകോർത്ത് ഹൃദയം കൈമാറിയിട്ട് ഇന്നേക്ക് ഒന്നര വ്യാഴവട്ടം കഴിയുന്നു….. ഇന്നും അതേ പ്രണയം തന്നെ കിനിയുന്നു പരസ്പരം…. കൊച്ചു കൊച്ചു പിണക്കങ്ങളും വലിയ വലിയ ഇണക്കങ്ങളുമായ് ഞങ്ങളുടെ കൊച്ചു കുടുംബം സന്തോഷത്തോടെ മുന്നേറുന്നു… എനിയ്ക്കവളും അവൾക്ക് ഞാനും മാത്രം ഇണയായ് സന്തോഷത്തോടെ നിർവൃതിയോടെ ജീവിക്കുന്നു… “അർത്ഥം അനർത്ഥമാക്കാതെ … അക്ഷരത്തെറ്റ് വരുത്താതെ ഞങ്ങൾ രചിച്ച ദാമ്പത്യമെന്ന മഹാകാവ്യത്തിൻ്റെ പത്തൊമ്പതാം അദ്ധ്യായത്തിലേക്ക് പ്രവേശിക്കുമ്പോൾ….”

(ക്ഷമിക്കണം… ശ്രീകുമാരൻ തമ്പി സാറിൻ്റെ സാഹിത്യം ഒന്ന് കടമെടുത്തതാ… സന്തോഷവും പ്രണയവും നിറഞ്ഞു തുളുമ്പുമ്പോൾ ആർക്കായാലും അറിയാതെ സാഹിത്യം വരുമല്ലോ…)സർവ്വേശ്വരന് ഞങ്ങളുടെ ഏറ്റവും വലിയ നന്ദി…. കൂപ്പുകൈ.. ഞങ്ങളുടെ മാതാപിതാക്കൾക്ക് നന്ദി.. ഗുരുക്ക്ന്മാർക്ക് നന്ദി. കൂടപ്പിറപ്പുകൾക്ക് നന്ദി.. സ്വന്തക്കാർക്കും ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും നന്ദി . സർവ്വോപരി ഞങ്ങളുമായി ഒരു ബന്ധവും ഇല്ലാതിരുന്നിട്ട് പോലും, ഞങ്ങളേ സ്നേഹിക്കുന്ന .. ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കുന്ന … നിങ്ങൾ ഓരോ വിലയേറിയ ചങ്കുകൾക്കും നന്ദി.. ഈ വീഡിയോ … ഞങ്ങളുടെ ജീവിതത്തിലെ ഏറ്റവും വിലയേറിയ സമ്പാദ്യമായ … ഞങ്ങളുടെ പൊന്നുമോൻ ശങ്കുരുവിൻ്റെ സ്നേഹ സമ്മാനമാണ്.. ഉമ്മ ചക്കരേ

Scroll to Top