മരക്കാർ വിറ്റത് റെക്കോർഡ് തുകയ്ക്ക്, ചിത്രം ഒടിടിയിൽ തന്നെ.

മോഹൻലാൽ നായകനായ മരക്കാർ അറബികടലിന്റെ സിംഹം എന്ന ചിത്രത്തിന്റെ റിലീസിന്റെ കാര്യങ്ങളിൽ അവ്യൂഹങ്ങൾ ഉണ്ടായിരുന്നു. അവസാനം ചിത്രത്തിന്റെ റിലീസിനോട് അനുബന്ധിച്ച് അന്തിമ തീരുമാനം എത്തിയിരിക്കുകയാണ്. ചിത്രം ഒടിടിയിൽ തന്നെയാണ് റിലീസ്.മലയാള സിനിമ ഇന്നുവരെ കണ്ടിട്ടില്ലാത്ത താരനിരയാണ് ഈ ചിത്രത്തിൽ അരങ്ങേറുന്നത്. മോഹൻലാൽ, സുനിൽഷെട്ടി, അർജുൻ, പ്രഭു, മഞ്ജു വാരിയർ, സിദ്ദീഖ്, മുകേഷ്, നെടുമുടി വേണു, രൺജി പണിക്കർ എന്നിവർക്കൊപ്പം സംവിധായകൻ പ്രിയദർശന്റെ മകൾ കല്യാണിയും മോഹൻലാലിന്റെ മകൻ പ്രണവും അതിഥി വേഷങ്ങളിലെത്തുന്നുണ്ട്.ഇത് ജനങ്ങളെ തിയറ്ററിൽ കാണണം എന്നാഗ്രഹിച്ച് തന്നെയാണ് മരയ്ക്കാർ എടുത്തത്.‘സാധാരണ ബജറ്റിലുള്ള സിനിമ ആണെങ്കിൽ ഇങ്ങനെയുണ്ടാകില്ല.

ഇത് വലിയ ബജറ്റാണ്. മുന്നോട്ടുപോകണമെങ്കിൽ പണം തിരിച്ച് കിട്ടണം. കാണുന്ന സ്വപ്നം നേടണമെങ്കിൽ നമുക്ക് ബലം വേണം എന്നാണ് ഈ വിഷയം ചർച്ച ചെയ്തപ്പോൾ ലാൽ സാർ എന്നോട് പറഞ്ഞത്. എല്ലാവരുടെയും അനുവാദം വാങ്ങിയ ശേഷമാണ് ഇത്തരമൊരു തീരുമാനത്തിലെത്തിയത്‍ എന്നും ആന്റണി പെരുമ്പാവൂർ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.ആമസോൺ പ്രൈമിനു ചിത്രം വിറ്റത് 90–100 കോടി രൂപയുടെ ഇടയിലാണെന്നു സൂചന. തുക വെളിപ്പെടുത്തിയിട്ടില്ല. ഇതു ശരിയെങ്കിൽ രാജ്യത്ത് ഒടിടിയിൽ നടക്കുന്ന ഏറ്റവും വലിയ കച്ചവടമാണിത്. സിനിമയ്ക്കു 90 കോടിക്കടുത്താണു നിർമാണച്ചെലവ്. സാറ്റലൈറ്റ് അവകാശ വിൽപനയിലെ ലാഭം നിർമാതാവിനുള്ളതാണ്.

Scroll to Top