കാത്തിരിപ്പിന് വിരാമമിട്ട് എത്തിയ “മരക്കാർ ” ഏറ്റെടുത്ത് പ്രേക്ഷകർ ; റിവ്യൂ !!

സിനിമാ പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ബ്രഹ്മാണ്ഡചിത്രമാണ് പ്രിയദർശൻ സംവിധാനം ചെയ്യുന്ന ‘മരക്കാർ- അറബിക്കടലിന്റെ സിംഹം’. കാത്തിരിപ്പിന് ഒടുവിൽ മരക്കാർ റിലീസ് ആയിരിക്കുകയാണ്. അർദ്ധരാത്രി പന്ത്രണ്ട് മണിക്ക് തുടങ്ങിയ ആദ്യ പ്രദര്‍ശനം കഴിയുമ്പോൾ ഗംഭീര അഭിപ്രായമാണ് ചിത്രത്തിനുലഭിക്കുന്നത്. സാങ്കേതികമികവിലും ദൃശ്യാവിഷ്കാരത്തിലും ‘മരക്കാര്‍’ ഇന്ത്യൻ സിനിമയ്ക്കു തന്നെ അഭിമാനമാകുമെന്നാണ് കണ്ടിറങ്ങുന്നവർ അഭിപ്രായപ്പെടുന്നത്.

ജൻമനാടിനുവേണ്ടി പോരാടി വീ രമൃ ത്യുവരിച്ച ധീരന്റെ കഥയാണ് ‘കുഞ്ഞാലിമരക്കാർ അറബികടലിന്റെ സിംഹം’ എന്ന സിനിമ പറയുന്നത്. മനോഹരമായ പാട്ടിന്റെ അകമ്പടിയിലാണ് ചിത്രം ആരംഭിക്കുന്നത്. പിന്നീടങ്ങോട്ട് ചരിത്രവും കേട്ടുകേൾവികളും ഭാവനയുമെല്ലാമായി കഥ മുന്നോട്ടുപോകുന്നു. കുറച്ച് ചരിത്രവും അതിലേറെഭാവനയും എന്ന പ്രിയദർശന്റെ വാചകം ശരിവക്കുന്നതാണ് മിക്കരംഗങ്ങളും. ചരിത്രസംഭവങ്ങളെ അവലംബിച്ച് കഥപറയുമ്പോൾ തന്നെ പ്രണയവും, പ്രണയരംഗങ്ങളുമെല്ലാം മനോഹരമായി ഇതൾവിരിയുന്നുണ്ട്. കുഞ്ഞാലി നാലാമനായി ചിത്രത്തില്‍ ആദ്യം തെളിയുന്നത് പ്രണവ് മോഹൻലാലാണ്. ഇതുവരെ അഭിനയിച്ചതില്‍ വച്ചേറ്റും മനോഹരമായ സ്‍ക്രീൻ പ്രസൻസാണ് ‘മരക്കാറി’ല്‍ പ്രണവിന്. പ്രണവും മോഹൻലാലും മാത്രമല്ല പ്രകടനത്തില്‍ വിസ്‍മയിപ്പിച്ച് ഒരു വൻ താരനിര തന്നെയുണ്ട് ‘മരക്കാറി’ല്‍.അര്‍ജുൻ, പ്രഭു, സുനില്‍ ഷെട്ടി, മഞ്‍ജു വാര്യര്‍, ഹരീഷ് പേരടി, കീര്‍ത്തി സുരേഷ് തുടങ്ങിയവരെല്ലാം കൃത്യം കാസ്റ്റിംഗാണെന്ന് പ്രകടനം കൊണ്ട് തെളിയിക്കുന്നു.

ലോകവ്യാപകമായി 4100 സ്ക്രീനുകളിലാണ് മരക്കാർ റിലീസ് ചെയ്യുന്നത്. കേരളത്തിലെ 631 റിലീസ് സ്ക്രീനുകളിൽ 626 സ്ക്രീനുകളിലും മരക്കാർ തന്നെ നാളെ റിലീസ് ചെയ്യും.മോഹൻലാലിനെ നായകനാക്കി പ്രിയദർശൻ സംവിധാനം ചെയ്ത സിനിമ ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് നിർമിച്ചിരിക്കുന്നത്. തന്റെ ജീവിതത്തിലെ ഏറ്റവും ചിലവേറിയ സിനിമയാണ് ഇതെന്ന് പ്രിയദർശൻ പറഞ്ഞിരുന്നു. മൂണ്‍ ഷോട്ട് എന്റര്‍ടെയിന്‍മെന്റിന്റെ ബാനറില്‍ സന്തോഷ് ടി കുരുവിള, കോണ്‍ഫിഡന്റ് ഗ്രൂപ്പിന്റെ ബാനറില്‍ റോയ് സി ജെ എന്നിവരാണ് മരക്കാറിന്റെ സഹനിർമാതാക്കൾ. തിരുനാവുക്കരശ് ആണ് ക്യാമറ.

Scroll to Top