കുറച്ച് ചരിത്രവും അതിലേറെ എന്റർടൈൻമെന്റും ചേർന്നതാണ് മരയ്ക്കാർ അറബിക്കടലിന്റെ സിംഹം എന്ന ചിത്രം : പ്രിയദർശൻ.

പ്രിയദർശൻ മോഹൻലാൽ കൂട്ട്കെട്ട് എന്നാൽ ഒരു വമ്പൻ ഹിറ്റ് തന്നെ പ്രതീക്ഷിക്കാം.ചിത്രം അനൗൺസ് ചെയ്താൽ പിന്നെ റിലീസിനായി ഉള്ള കാത്തിരിപ്പാണ് പ്രേക്ഷകർ.ഇനി അടുത്തതായി തിയേറ്ററുകളിൽ തിരമാലയടിക്കാനായി മോഹൻലാൽ നായകനാകുന്ന മരയ്ക്കാർ അറബിക്കടലിന്റെ സിംഹം എന്ന ചിത്രമാണ്.ചിത്രത്തെകുറിച്ച് ഏറെ പ്രതീക്ഷയിലാണ് പ്രിയദർശനും അണിയറപ്രവർത്തകരും.മരയ്ക്കാർ അറബിക്കടലിന്റെ സിംഹം എന്ന ചിത്രത്തെകുറിച്ച് മനസ്‌ തുറന്ന് പറയുകയാണ് പ്രിയദർശൻ.കഴിഞ്ഞ ദിവസങ്ങളിൽ നടന്ന അവാർഡ്‌ഷോയിൽ വെച്ചാണ് ചിത്രത്തെ കുറിച്ച് സംസാരിക്കാൻ ഇടയായത്.പ്രിയദർശന്റെ വാക്കുകൾ ഇങ്ങനെ .ഒരിക്കലും ഇതൊരു ഒരു ചരിത്ര പ്രാധാന്യമുള്ള ചിത്രം ആയിരിക്കില്ല. കുറച്ചു ചരിത്രവും അതിലേറെ എന്റർടൈന്മെന്റും ആയിരിക്കും.കുഞ്ഞാലിമരയ്ക്കാരുടെ കഥപറയുമ്പോൾ എത്രത്തോളം ചരിത്രത്തോട് നീതി പുലർത്താൻ ആകും എന്ന ചോദ്യവും ഇതോടൊപ്പം ആരാധകർ ചേർക്കുന്നുണ്ട് .എന്തായാലും തിയേറ്ററിൽ ആരാധകർക്ക് ആവേശത്തിലാകുവാൻ പാകത്തിന് എല്ലാം കുഞ്ഞാലിമരയ്ക്കാറിൽ ഉണ്ടാകും എന്നും പ്രിയദർശൻ പറയുന്നു.നിന്നിഷ്ടം എന്നിഷ്ടം,മഴ പെയ്യുന്നു മദ്ദളം കൊട്ടുന്നു,താളവട്ടം,വെള്ളാനകളുടെ നാട്,ചിത്രം,വന്ദനം,നിർണയം ,അഭിമന്യു ,കിലുക്കം മിഥുനം,കിളിച്ചുണ്ടൻ മാമ്പഴം,ഒരു മരുഭൂമിക്കഥ ,ഗീതാഞ്ജലി ഒപ്പം തുടങ്ങി നിരവധി ചിത്രങ്ങൾ പ്രിയദർശൻ മോഹൻലാൽ കൂട്ട്കെട്ടിൽ മലയാളസിനിമയ്ക്ക് സമ്മാനിച്ചു.