ദ ഗ്രേറ്റ് ഫാദറിന് ശേഷം ഏറെ പ്രതീക്ഷകളോടെ തിയറ്ററിലേക്ക് എത്തുന്ന മമ്മൂട്ടി ചിത്രമാണ് മാസ്റ്റര്‍പീസ്. രാജാധിരാജ എന്ന മാസ് ചിത്രത്തിന് ശേഷം അജയ് വാസുദേസ് സംവിധാനം ചെയ്യുന്ന മാസ്റ്റര്‍പീസും ഒരു മാസ് ആക്ഷന്‍ ചിത്രമാണ്. പുലിമുരുകന് ശേഷം ഉദയകൃഷ്ണ തിരക്കഥ ഒരുക്കുന്ന ചിത്രം കൂടെയാണിത്.രണ്ടു ദിവസം മുൻപ് ഇറങ്ങിയ ട്രെയ്‌ലറിനു വൻ വരവേൽപ്പ് ആണ് ലഭിച്ചത്

ഉണ്ണി മുകുന്ദന്‍, വരലക്ഷ്മി ശരത്ത്കുമാര്‍, പൂനം ഭാജ്‌വ, കലാഭവന്‍ ഷാജോണ്‍, മക്ബൂല്‍ സല്‍മാന്‍, സന്തോഷ് പണ്ഡിറ്റ് തുടങ്ങിയവരാണ് സിനിമയിലെ മറ്റ് താരങ്ങള്‍. എഡ്വേര്‍ഡ് ലീവിംഗ്സ്റ്റണ്‍ എന്ന പേരിലാണ് മമ്മൂട്ടി മാസ്റ്റര്‍പീസില്‍ എത്തുന്നത്. കസബയ്ക്ക് ശേഷം വരലക്ഷ്മി ശരത്ത്കുമാര്‍ അഭിനയിക്കുന്ന മമ്മൂട്ടി ചിത്രമാണിത്. ക്രിസ്തുമസ് റിലീസ് ആയി മാസ്റ്റര്‍പീസ് തിയറ്ററുകളിലെത്തും.

Master piece photos

Wake up song വീഡിയോ കാണാം :

Posted by varietymedia

Variety Media - Movie Promotion | Online Release | Page Management