എന്തൊരു മെയ്‌വഴക്കം ; കുങ്‍ ഫു പരിശീലിന വിഡിയോയുമായി വിസ്‍മയ മോഹൻലാല്‍

മലയാളത്തിന്റെ പ്രിയതാരപുത്രിയാണ് മോഹൻലാലിന്റെ മകൾ വിസ്മയ.മോഹൻലാലിൻറെ മകൻ പ്രണവ് അഭിനയത്തിലേക്ക് എത്തിയെങ്കിലും മകൾ വിസ്മയയുടെ പാത വ്യത്യസ്തമാണ്.മുൻപ് കഠിനമായ പരിശ്രമങ്ങൾക്കൊടുവിൽ ശരീര ഭാരം കുറച്ച അനുഭവം പങ്കുവെച്ചിരുന്നു വിസ്മയ. അമിതമായ ശരീരഭാരം കൊണ്ട് ബുദ്ധിമുട്ടിയ സമയത്തെക്കുറിച്ചും, അതിന് പരിഹാരം കണ്ടെത്തിയതിനെക്കുറിച്ചും തായ് ആയോധനകല പരിശീലിക്കുന്നതിനെക്കുറിച്ചും വിസ്മയ പങ്കുവെച്ചിരുന്നു. ഇപ്പോഴിതാ തായ്‌ലന്‍ഡിലെ പൈ സന്ദര്‍ശനത്തെക്കുറിച്ചും അവിടെ പരിശീലിച്ച കുങ്ഫു മുറകളെക്കുറിച്ചുമുള്ള വിഡിയോയും ചിത്രങ്ങളും പങ്കുവച്ചിരിക്കുകയാണ് വിസ്മയ. ഒരു മൃഗസംരക്ഷണ കേന്ദ്രത്തിൽ നിന്നുള്ള ഡിയോയും ചിത്രങ്ങളും വിസ്മയ ഇതിനൊപ്പം പോസ്റ്റ് ചെയ്തിട്ടുണ്ട്..

‘കുറച്ച് ആഴ്‌ചകൾ മാത്രം താമസിക്കാനായിരുന്നു ആദ്യം പദ്ധതിയിട്ടിരുന്നത്, പക്ഷേ ശരിക്കും കുങ്ഫു ആസ്വദിക്കാൻ തുടങ്ങി, പൈയുമായി പ്രണയത്തിലായി. മലനിരകളിലെ ഏറ്റവും മനോഹരമായ കാഴ്ചകളിലേക്കും പരിശീലനത്തിലേക്കുമായിരുന്നു ഞാൻ ഉണർന്നിരുന്നത്. അങ്ങനെ ഞാൻ എന്റെ താമസം നീട്ടിക്കൊണ്ടുപോയി.

ഞാൻ ആദ്യം അവിടെ എത്തിയപ്പോഴും തിരിച്ചു പോന്നപ്പോഴുമുള്ള വ്യത്യാസം നന്നായി മനസ്സിലാകുന്നുണ്ട്. പൈയിൽ, നാം യാങ്ങിൽ, കുങ്ഫു ചെയ്യുന്നത്, പ്രത്യേകിച്ച് രാവിലെയുള്ള ക്വിഗോംഗ് എന്റെ മനസ്സിനെയും ശരീരത്തെയും ശരിക്കും ശാന്തമാക്കി. ഇൻസ്ട്രക്ടർമാർ വളരെ ക്ഷമയോടെ പഠിപ്പിച്ചു. മാസ്റ്റർ എയിനും അദ്ദേഹത്തിന്റെ ടീമിനും നന്ദി– വിസ്മയ കുറിച്ചു.

Scroll to Top