ജീവനക്കാരന്റെ ഗൃഹപ്രവേശനത്തിന് കോട്ടയത്ത് പറന്നെത്തി എംഎ യൂസഫലി

ജീവനക്കാരന്റെ ഗൃഹപ്രവേശനത്തിന് അബുദാബിയില്‍ നിന്ന് എത്തി എംഎ യൂസഫലി.ലുലു ഗ്രൂപ്പിന്റെ ഫിനാൻസ് ഡയറക്ടർ പുതുപ്പള്ളി വെട്ടത്തുകവല കൂടൽമനയിൽ പരമേശ്വരൻ നമ്പൂതിരിയുടെ വീടിന്റെ ഗൃഹപ്രവേശത്തിനാണ് അബുദാബിയിൽ നിന്നു യൂസഫലി എത്തിയത്. െടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നിന്ന് അദ്ദേഹം ഹെലികോപ്റ്ററിൽ കോട്ടയം പുതുപ്പള്ളി ജോർജിയൻ പബ്ലിക് സ്കൂളിന്റെ മൈതാനത്തിറങ്ങി.

ഉച്ചയ്ക്ക് പന്ത്രണ്ടോടെയെത്തിയ യൂസഫലിയെ പരമേശ്വരൻ നമ്പൂതിരി, ഭാര്യ ആശ പി. നമ്പൂതിരി, മക്കളായ ഈശ്വരൻ നമ്പൂതിരി, വിഷ്ണു നമ്പൂതിരി എന്നിവർ ചേർന്നു സ്വീകരിച്ചു. ഒരു മണിക്കൂറോളം ഇവിടെ ചെലവഴിച്ച ശേഷമാണ് അദ്ദേഹം മടങ്ങിയത്. ഹെലികോപ്റ്ററിൽ യൂസഫലി എത്തിയ വിവരം അറിഞ്ഞ് ധാരാളം പേർ ഇവിടേക്കെത്തി.

Scroll to Top