നടി മീനയുടെ ഭർത്താവ് വിദ്യാസാഗർ അ ന്തരിച്ചു !!

നടി മീനയുടെ ഭർത്താവ് വിദ്യാസാഗർ അ ന്തരിച്ചു. കൊവിഡാനന്തര ആരോഗ്യപ്രശ്നങ്ങളെ തുടർന്ന്ചികിത്സയിലായിരുന്നു. ഗുരുതരമായ ശ്വാസകോശ അണുബാധയെ തുടർന്ന് കഴിഞ്ഞദിവസം വിദ്യാസാഗറിനെ ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. എന്നാൽ, വിദ്യാസാഗറിന്റെ മ രണവാർത്തയാണ് പിന്നീട് പുറത്തെത്തിയത്. കഴിഞ്ഞ് കുറച്ചു വർഷങ്ങളായി ശ്വാസകോശ സംബന്ധമായ ബുദ്ധിമുട്ടുകൾ അദ്ദേഹം നേരിട്ടിരുന്നതായി ആശുപത്രി അധികൃതർ അറിയിച്ചു. അണുബാധ രൂക്ഷമായതിനെ തുടർന്ന് ശ്വാസകോശം മാറ്റിവയ്ക്കണമെന്ന് ഡോക്ടർമാർ നിർദ്ദേശിച്ചെങ്കിലും അവയവദാതാവിനെ കിട്ടാത്തതു കൊണ്ട് ശസ്ത്രക്രിയ നീണ്ടു പോവുകയായിരുന്നു.

വെൻറിലേറ്റർ സഹായത്തിലായിരുന്നു ജീവൻ നിലനിർത്തിയിരുന്നത്.ഈ വർഷം ജനുവരിയിൽ കുടുംബത്തിൽ എല്ലാവർക്കും കോവിഡ് 19 സ്ഥിരീകരിച്ചിരുന്നു. ഇതിൽ നിന്ന് സുഖം പ്രാപിച്ചെങ്കിലും അതിനുശേഷം ആരോഗ്യനില മോശമാകുകയായിരുന്നു.ബാംഗ്ലൂരിൽ ഒരു സോഫ്റ്റ്‌വെയർ എൻജിനീയർ ആയിട്ടായിരുന്നു ഇദ്ദേഹം പ്രവർത്തിച്ചു വന്നിരുന്നത്. 2009 ജൂലൈ പന്ത്രണ്ടാം തീയതി ആയിരുന്നു ഇവരുടെ വിവാഹം കഴിഞ്ഞത്.

മീന എന്ന വിളിപ്പേരിലാണ് ദക്ഷിണേന്ത്യൻ പ്രേക്ഷകരുടെ പ്രിയനായിക മീന ദുരൈരാജ് അറിയപ്പെടുന്നത്.തമിഴ് ചലച്ചിത്രങ്ങളിൽ ബാലനടിയായിട്ടായിരുന്നു മീനയുടെ തുടക്കം. തുടർന്ന് എല്ലാ തെന്നിന്ത്യൻ ഭാഷകളിലും മീന അഭിനയിക്കുകയുണ്ടായി. നൈനിക എന്നു പേരുള്ള ഒരു മകളാണ് ഇവർക്കുള്ളത്. ദളപതി വിജയുടെ മകളായി ‘തെറി’ സിനിമയിൽ നൈനിക അഭിനയിച്ചിരുന്നു.

Scroll to Top