2022 ൽ എന്റെ വീട്ടിലേക്ക് വന്ന ആദ്യ അതിഥി, പോസ്റ്റ്‌ പങ്കുവെച്ച് മീന

മീന എന്ന വിളിപ്പേരിലാണ് ദക്ഷിണേന്ത്യൻ പ്രേക്ഷകരുടെ പ്രിയനായിക മീന ദുരൈരാജ് അറിയപ്പെടുന്നത്.ഴ് ചലച്ചിത്രങ്ങളിൽ ബാലനടിയായിട്ടായിരുന്നു മീനയുടെ തുടക്കം. തുടർന്ന് എല്ലാ തെന്നിന്ത്യൻ ഭാഷകളിലും മീന അഭിനയിക്കുകയുണ്ടായി. ഉദയനാണ് താരം. ഫ്രണ്ട്സ്, ദൃശ്യം എന്നീ മലയാളചിത്രങ്ങൾ സാമ്പത്തിക നേട്ടം ഉണ്ടാക്കിയ ചിത്രങ്ങളാണ്.ഒരു പുതിയ കഥൈ എന്ന തമിഴ് സിനിമയിലാണ് മീന ആദ്യമായി നായിക കഥാപാത്രമായി വേഷമിട്ടത്. സാന്ത്വനം എന്ന സിനിമയായിരുന്നു മീനയുടെ മലയാളത്തിലെ ആദ്യ ചിത്രം.

ദൃശ്യം –2, അണ്ണാത്തെ എന്നിവയാണ് അടുത്തിടെ തിയറ്ററുകളിൽ എത്തിയ മീനയുടെ ചിത്രങ്ങൾ. ബ്രോ ഡാഡിയാണ് അണിയറയിൽ ഒരുങ്ങുന്നത്.സോഷ്യൽ മീഡിയയിൽ സജീവമാണ് താരം. പ്രേക്ഷകറുമായി തന്റെ വിശേഷങ്ങൾ പങ്കുവെക്കാറുണ്ട്.ഇപ്പോഴിതാ വൈറൽ ആകുന്നത് താരത്തിന്റെ ഇൻസ്റ്റാഗ്രാം പോസ്റ്റാണ്.നടി മീനയ്ക്കും കുടുംബത്തിനും കോവിഡ് വന്ന കാര്യമാണ് പോസ്റ്റിലൂടെ പറയുന്നത്.മീന തന്നെയാണ് സമൂഹമാധ്യമങ്ങളിലൂടെ ഇക്കാര്യം പ്രേക്ഷകരുമായി പങ്കുവച്ചത്.

2022 ൽ എന്റെ വീട്ടിൽ വന്ന ആദ്യ അതിഥി. മിസ്റ്റർ കൊറോണ. അദ്ദേഹത്തിന് എന്റെ മുഴുവൻ കുടുംബത്തെയും വല്ലാതങ്ങ് ഇഷ്ടമായി. എന്നാൽ അധികകാലം അതിനെ വീട്ടിലിരുത്താൻ ഞാൻ ഉദ്ദേശിക്കുന്നില്ല. നിങ്ങളും ജാഗരൂകരാകുവിൻ. ആരോഗ്യത്തോടെ ഇരിക്കൂ. രോഗം പടർത്താതിരിക്കാനും ശ്രദ്ധിക്കൂ എന്നാണ് പോസ്റ്റിലൂടെ പറയുന്നത്. നിരവധി പേരാണ് പോസ്റ്റിന് ലൈക്കും കമ്മെന്റുമായി എത്തിയത്.

Scroll to Top