‘കൊള്ളാം ചേലായിട്ടുണ്ട്’ ; വെള്ള ചുരിദാറിൽ മാലാഖയെപ്പോലെ മീനാക്ഷി !!ഫോട്ടോ

മലയാള സിനിമയിൽ താരങ്ങളുടെ മക്കളും എല്ലാവർക്കും ഏറെ പരിചിതമാണ്. അവരെല്ലാം തന്നെ സോഷ്യൽ മീഡിയയിലൂടെ സഹീവമാകാറുണ്ട്. ദിലീപിന്റെയും മഞ്ജുവിന്റെയും മകൾ മീനാക്ഷിയും പ്രേക്ഷകർ മലയാള സിനിമയിലേക്ക് കാത്തിരിക്കുന്ന താരമാണ്.ഇരുവരുടെയും വിവാഹ ബന്ധം വേർപെടുത്തിയ ശേഷം മീനാക്ഷി അച്ഛൻ ദിലീപിനൊപ്പമാണ്.സോഷ്യൽമീഡിയയിൽ ഒന്നും അധികം സജീവമല്ലാതിരുന്ന മകള്‍ മീനാക്ഷി ദിലീപ് അടുത്തിടെയാണ് സോഷ്യൽമീഡിയയിൽ സജീവമായി തുടങ്ങിയത്. ഇൻസ്റ്റഗ്രാമിൽ ഇടയ്ക്കിടെ മീനാക്ഷി പിന്നീട് ചിത്രങ്ങൾ പങ്കുവയ്ക്കാറുണ്ട്.

അച്ഛനും അമ്മയും സിനിമയിലൂടെയാണ് നിരവധി ആരാധകരെ നേടിയതെങ്കിൽ സോഷ്യൽമീഡിയ വഴിയാണ് മീനാക്ഷി ശ്രദ്ധ നേടിയിരിക്കുന്നത്.ദിലീപിന് ആദ്യ വിവാഹത്തിൽ മഞ്ജുവിലുള്ള മകളാണ് മീനാക്ഷി. മഞ്ജു വാര്യറിന്‍റെ അതെ പോലെ തന്നെയാണ് മീനാക്ഷി എന്ന് ആരാധകർ പറയാറുണ്ട്. ജൂനിയർ മഞ്ജുവെന്നും മീനാക്ഷിക്ക് വിളിപ്പേരുണ്ട്.മീനാക്ഷി പങ്കുവെക്കുന്ന ചിത്രങ്ങളെല്ലാം തന്നെ നിമിഷ നേരം കൊണ്ടാണ് ആരാധകർ ഏറ്റെടുക്കുന്നത് .

ഇപ്പോഴിതാ ഇൻസ്റ്റയിൽ പുത്തൻ ചിത്രങ്ങളുമായി എത്തിയിരിക്കുകയാണ് മീനാക്ഷി.വെള്ള ചുരിദാറിൽ മനോഹാരിയായാണ് താരം ഫോട്ടോയിൽ.നിരവധി പേരാണ് ഫോട്ടോയ്ക്ക് ലൈകും കമന്റുമായി എത്തിയിരിക്കുന്നത്.‘കൊള്ളാം ചേലായിട്ടുണ്ട്’ എന്നാണ് നടി നമിത പ്രമോദ് മീനാക്ഷിയുടെ ചിത്രത്തിനു താഴെ കമന്റിട്ടിരിക്കുന്നത്. മീനാക്ഷിയുടെ ഉറ്റ സുഹൃത്താണ് നമിത. ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങള്‍ മീനാക്ഷിയും നമിതയും സോഷ്യൽ മീഡിയയിലൂടെ പങ്കുവയ്ക്കാറുണ്ട്.

Scroll to Top